Ponnaavani paadam tedi

പൊന്നാവണി പാടം തേടി
Year
Language

പൊന്നാവണി പാടം തേടി
ഇല്ലാവെയിൽ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാൻ
കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ
കുറുങ്കുഴൽ മുഴങ്ങും മുഴക്കം
കുറുമ്പുമായ് ചിലമ്പിൻ കിലുക്കം
മനസ്സിലും മാനത്തും നാം
പത്തു പറ വിത്തുവിതയ്ക്കും
(പൊന്നാവണി...)

ഒറ്റാലിട്ടാലോടും കിളി
കൊത്താനെത്താ മേലേ
അലകളിൽ നുരയിടും
കുളിരുമായ് അരികിൽ വാ
പത്തായത്തിൽ പുന്നെല്ലിൻ മണി
മുത്താനെത്തും മൈനേ
നിന്റെ അത്താഴത്തിനെന്തേ
ചെമ്മാനത്തെങ്ങോ വിളഞ്ഞൂ
ചെമ്പാവ് ചോളങ്ങൾ (2)

കൊയ്യാത്ത കുരുവിക്ക് കാലമളന്നത്
മുന്നാഴി പതിരിന്റെ പാൽനിലാവ്
(പൊന്നാവണി..)

കണ്ണാന്തളി പൂക്കൾ കണി
വെക്കാനെത്തും കൊമ്പിൽ
ഇളവെയിൽ ചിറകുമായ്
കുറുകുമോ കളമൊഴി
അണ്ണാൻ കുഞ്ഞെ വായോ
കുഞ്ഞു കൽക്കണ്ടം നീ തായോ
നല്ല പൊൻപണ്ടങ്ങൾ തായോ
അമ്പാടി പൈയ്യായ് മേയും
അങ്ങു ചിന്തൂര മേഘങ്ങൾ (2)
കന്നാലി ചെറുക്കന്റെ കൂടെ നടന്നത്
കണ്ണാടി പുഴയിലെ തേൻനിലാവ്
(പൊന്നാവണി..)

pŏnnāvaṇi pāḍaṁ teḍi
illāvĕyil sekkeṟunne
nĕllolamelūññālāḍān
kuññāṭragaḽ pāññoḍunnĕ
kuṟuṅguḻal muḻaṅṅuṁ muḻakkaṁ
kuṟumbumāy silambin kilukkaṁ
manassiluṁ mānattuṁ nāṁ
pattu paṟa vittuvidaykkuṁ
(pŏnnāvaṇi...)

ŏṭrāliṭṭāloḍuṁ kiḽi
kŏttānĕttā mele
alagaḽil nurayiḍuṁ
kuḽirumāy arigil vā
pattāyattil punnĕllin maṇi
muttānĕttuṁ maine
ninṟĕ attāḻattinĕnde
sĕmmānattĕṅṅo viḽaññū
sĕmbāv soḽaṅṅaḽ (2)

kŏyyātta kuruvikk kālamaḽannat
munnāḻi padirinṟĕ pālnilāv
(pŏnnāvaṇi..)

kaṇṇāndaḽi pūkkaḽ kaṇi
vĕkkānĕttuṁ kŏmbil
iḽavĕyil siṟagumāy
kuṟugumo kaḽamŏḻi
aṇṇān kuññĕ vāyo
kuññu kalkkaṇḍaṁ nī tāyo
nalla pŏnpaṇḍaṅṅaḽ tāyo
ambāḍi paiyyāy meyuṁ
aṅṅu sindūra meghaṅṅaḽ (2)
kannāli sĕṟukkanṟĕ kūḍĕ naḍannat
kaṇṇāḍi puḻayilĕ tennilāv
(pŏnnāvaṇi..)