Ponnaaryan paadam poottu

പൊന്നാര്യൻ പാടം പൂത്തു
Year
Language

പൊന്നാര്യന്‍ പാടം പൂത്തു ചെമ്മാനം ചെലയുടുത്തു
എന്നുള്ളിലെ കിളിയുമുണര്‍ന്നെടി പെണ്ണെ
കണി വെള്ളരി കായ്ക്കും വയലില്‍ ഇനി ഇത്തിരി നേരം നിലക്ക്
ഹൃദയത്തില്‍ തിരകളിളക്കിയ പെണ്ണെ ഹോയ് (പൊന്നാര്യന്‍)

മയിലാഞ്ചിത്തോപ്പില്‍ നിന്റെ കുയിലൊച്ചകള്‍ കേള്‍ക്കണ നേരം
ഇടനെഞ്ചില്‍ മോഹത്തിന്‍ കളിയാട്ടം (മയിലാഞ്ചി )
കടമിഴിയില്‍ പരിഭവമോടെ നീയണയണ നേരം പൊന്നെ
കരളിന്റെ ഉള്ളില് അമ്പലമേളം ഹോയ് (പൊന്നാര്യന്‍ )

ഒരുനാളീ പുഴയുടെ കരയില്‍ ഞാന്‍ തീര്‍ക്കണ പുത്തന്‍ വീട്ടില്‍
നീയല്ലേ പുന്നാര മണവാട്ടി (ഒരു നാളീ)
ഹൃദയത്തില്‍ താളമുയര്‍ത്തും കനവിന്റെ കതിരൊളി പോലെ
ഇനിയെന്തിനു പാറിപ്പോകാന്‍ പെണ്ണെ ഹോയ് (പൊന്നാര്യന്‍)

pŏnnāryan pāḍaṁ pūttu sĕmmānaṁ sĕlayuḍuttu
ĕnnuḽḽilĕ kiḽiyumuṇarnnĕḍi pĕṇṇĕ
kaṇi vĕḽḽari kāykkuṁ vayalil ini ittiri neraṁ nilakk
hṛdayattil tiragaḽiḽakkiya pĕṇṇĕ hoy (pŏnnāryan)

mayilāñjittoppil ninṟĕ kuyilŏccagaḽ keḽkkaṇa neraṁ
iḍanĕñjil mohattin kaḽiyāṭṭaṁ (mayilāñji )
kaḍamiḻiyil paribhavamoḍĕ nīyaṇayaṇa neraṁ pŏnnĕ
karaḽinṟĕ uḽḽil ambalameḽaṁ hoy (pŏnnāryan )

ŏrunāḽī puḻayuḍĕ karayil ñān tīrkkaṇa puttan vīṭṭil
nīyalle punnāra maṇavāṭṭi (ŏru nāḽī)
hṛdayattil tāḽamuyarttuṁ kanavinṟĕ kadirŏḽi polĕ
iniyĕndinu pāṟippogān pĕṇṇĕ hoy (pŏnnāryan)