Ponmala

പൊന്മല
Year
Language

പൊന്മല നിരയുടെ പൂമടിയില്‍
പള്ളിയുണര്‍ന്നു ഈ ഗ്രാമം
അവലനിയും പൊന്‍ വെയിലില്‍
പുടവയുടെ ഞോറി തീര്‍ക്കാന്‍
നീ വരൂ ഇളം കാറ്റേ

ജല നിര്ജ്ഝരിയുടെ കരളില്‍ പുതിയൊരു
ഋതുമതിയുടെ വിരാമം
അവളുടെ കരപരിലാളനവാഹിയില്‍
മലരുകള്‍ തിരുമിഴി തുറന്നു

ചെറുമണി വയലില്‍ കതിരുകള്‍ പൂത്തും
കുരുമോഴിയാളെ കിളിമകളെ
ചെന്തെങ്ങിന്‍ തളിരോല തുമ്പില്‍
ഊഞ്ഞാലൊ രുക്കിയ താരേ

കാടും മലയും കാട്ടാറിന്‍
ചിരി കേട്ട് ചിരിക്കും ഭൂവില്‍
ഇവിടെ മനുഷ്യര്‍ സ്നേഹം ചൊരിഞ്ഞു
പുതിയൊരു ലോകം തീര്‍ത്തു

പൊന്മല നിരയുടെ പൂമടിയില്‍
പള്ളിയുണര്‍ന്നു ഈ ഗ്രാമം
അവലനിയും പൊന്‍ വെയിലില്‍
പുടവയുടെ ഞോറി തീര്‍ക്കാന്‍
നീ വരൂ ഇളം കാറ്റേ

pŏnmala nirayuḍĕ pūmaḍiyil
paḽḽiyuṇarnnu ī grāmaṁ
avalaniyuṁ pŏn vĕyilil
puḍavayuḍĕ ñoṟi tīrkkān
nī varū iḽaṁ kāṭre

jala nirjjhariyuḍĕ karaḽil pudiyŏru
ṛtumadiyuḍĕ virāmaṁ
avaḽuḍĕ karabarilāḽanavāhiyil
malarugaḽ tirumiḻi tuṟannu

sĕṟumaṇi vayalil kadirugaḽ pūttuṁ
kurumoḻiyāḽĕ kiḽimagaḽĕ
sĕndĕṅṅin taḽirola tumbil
ūññālŏ rukkiya tāre

kāḍuṁ malayuṁ kāṭṭāṟin
siri keṭṭ sirikkuṁ bhūvil
iviḍĕ manuṣyar snehaṁ sŏriññu
pudiyŏru logaṁ tīrttu

pŏnmala nirayuḍĕ pūmaḍiyil
paḽḽiyuṇarnnu ī grāmaṁ
avalaniyuṁ pŏn vĕyilil
puḍavayuḍĕ ñoṟi tīrkkān
nī varū iḽaṁ kāṭre