Ponmaane

പൊന്മാനേ
Year
Language

Added by devi pillai on June 4,2010

 പൊന്മാനേ
പൊന്നമ്പലമേട്ടിലെ പൊന്മാനേ
എനിക്കും നിൻ സഖിക്കും കളിച്ചു താമസിക്കാൻ
ഒരു മുളങ്കുടിൽ കെട്ടിത്തരുമോ കൂടെ വരുമോ (പൊന്മാനേ..)

ആറന്മുളയാറ്റിലെ വള്ളം കളി കാണുവാൻ
പോകുമ്പോളിവളെ ഞാൻ കണ്ടു മുട്ടീ
ചിറകുള്ള തോണിയിൽ മണിയമ്പൂത്തോണിയിൽ
നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ ഇവളെ
ഞാൻ നിരണത്തു പള്ളിയിൽ പോയ് മിന്നു കെട്ടീ (പൊന്മാനേ..)

വള കിലുങ്ങീ തരിവള കിലുങ്ങീ
കരിവളക്കുള്ളിലീ ചിരി കിലുങ്ങീ
കരം കവർന്നൂ ഞാൻ കരൾ കവർന്നൂ
കവിളിൽ പൂത്ത പൂ കവർന്നൂ
മോഹങ്ങളിൽ മുങ്ങുമീ സ്നേഹത്തിൻ മുൻപിൽ
ഞാൻ ചോദിച്ചതൊക്കെയും കാഴ്ച വെച്ചൂ
മതിയെന്നു തോന്നൂല്ലാ കൊതിയുള്ളിൽ തീരൂല്ലാ
മധുവിധുകാലമല്ലോ മരിക്കുവോളം ഞങ്ങൾക്ക് (പൊന്മാനേ...)

Added by devi pillai on June 4,2010

 pŏnmāne
pŏnnambalameṭṭilĕ pŏnmāne
ĕnikkuṁ nin sakhikkuṁ kaḽiccu tāmasikkān
ŏru muḽaṅguḍil kĕṭṭittarumo kūḍĕ varumo (pŏnmāne..)

āṟanmuḽayāṭrilĕ vaḽḽaṁ kaḽi kāṇuvān
pogumboḽivaḽĕ ñān kaṇḍu muṭṭī
siṟaguḽḽa toṇiyil maṇiyambūttoṇiyil
niraṇattu paḽḽiyil poy minnu kĕṭṭī ivaḽĕ
ñān niraṇattu paḽḽiyil poy minnu kĕṭṭī (pŏnmāne..)

vaḽa kiluṅṅī tarivaḽa kiluṅṅī
karivaḽakkuḽḽilī siri kiluṅṅī
karaṁ kavarnnū ñān karaḽ kavarnnū
kaviḽil pūtta pū kavarnnū
mohaṅṅaḽil muṅṅumī snehattin munpil
ñān sodiccadŏkkĕyuṁ kāḻsa vĕccū
madiyĕnnu tonnūllā kŏdiyuḽḽil tīrūllā
madhuvidhugālamallo marikkuvoḽaṁ ñaṅṅaḽkk (pŏnmāne...)