Ponkasavu

പൊന്‍കസവു
Work
Year
Language

പൊന്‍‌കസവു ഞൊറിയും
പുതുനിലാവോ കളഭമുഴിഞ്ഞു
സ്വര്‍ഗ്ഗം തുറന്നുവരും സ്വപ്നം
മധുമധുര മന്ദാരമലര്‍ ചൊരിഞ്ഞു
മിഴികളിലഴകിന്‍ മഷിയെഴുതൂ നീ
ഹൃദയമൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
(പൊന്‍‌കസവ്)

ജീവരാഗമധുരലഹരിയിതാ
സ്നേഹമെന്ന മണിശലഭമിതാ
കൂടാരത്തിന്‍ പുളകമിതാ
കുറുമൊഴിമുല്ലപ്പൂക്കളിതാ
ഒന്നായ് പാടാം...
കതിരണിമലരേ കളിയാടൂ
കരളുകള്‍ കുളിരും കഥ പാടൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
(പൊന്‍‌കസവ്)

പ്രാണനാളമൊരു മുരളികയായ്
നൃത്തതാളജതിയുണരുകയായ്
പോരൂ പോരൂ മനസ്സുകളേ
പുതിയൊരു പൂവിന്‍ തേനുണ്ണാന്‍
ഒന്നായാടാം...
ഒരു നവലോകം വിരിയുന്നൂ
ഓമല്‍ച്ചിറകുകള്‍ വിടരുന്നൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
(പൊന്‍‌കസവ്)

pŏn‌kasavu ñŏṟiyuṁ
pudunilāvo kaḽabhamuḻiññu
svarggaṁ tuṟannuvaruṁ svapnaṁ
madhumadhura mandāramalar sŏriññu
miḻigaḽilaḻagin maṣiyĕḻudū nī
hṛdayamṛdaṁgaṁ taraḽidamākkū
pudiyŏru puḽagaṁ pūttuviḍarnnu
(pŏn‌kasav)

jīvarāgamadhuralahariyidā
snehamĕnna maṇiśalabhamidā
kūḍārattin puḽagamidā
kuṟumŏḻimullappūkkaḽidā
ŏnnāy pāḍāṁ...
kadiraṇimalare kaḽiyāḍū
karaḽugaḽ kuḽiruṁ katha pāḍū
pudiyŏru puḽagaṁ pūttuviḍarnnu
(pŏn‌kasav)

prāṇanāḽamŏru muraḽigayāy
nṛttadāḽajadiyuṇarugayāy
porū porū manassugaḽe
pudiyŏru pūvin denuṇṇān
ŏnnāyāḍāṁ...
ŏru navalogaṁ viriyunnū
omalsciṟagugaḽ viḍarunnū
pudiyŏru puḽagaṁ pūttuviḍarnnu
(pŏn‌kasav)