Pon kinaavin

പൊന്‍ കിനാവിന്‍
Year
Language

പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍
പോയ് വരു നീ പോയ് വരു നീ
ആത്മസഖീ ആത്മസഖീ.....
പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍
പോയ് വരു നീ പോയ് വരു നീ
ആത്മസഖീ ആത്മസഖീ.....

ആയിരമായിരം ആശകളണിയായ്‍
പൂവിരിക്കും വഴിയില്‍ക്കൂടി
നീലമുകിലുകള്‍ കണ്ണീരോടെ
താലമെടുക്കും നിഴലില്‍ക്കൂടി
(..പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍.......

മധുരസ്മൃതികള്‍ കൈത്തിരിവെയ്ക്കും
പ്രണയക്ഷേത്രകവാടത്തില്‍
യാത്രക്കാരീ നീവരുവോളം
കാത്തിരുന്നിടുമൊരു ഹൃദയം
പോയിവരൂ... പോയിവരൂ... നീ ആത്മസഖീ
(..പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍......

പ്രാണസഖീ നീ പോയ്‌വരുവോളം
പാവം നിന്നുടെ വനശലഭം
പാടാനോര്‍ത്തൊരു മധുരിതഗാനം
പാടാതിവിടെയലഞ്ഞീടും
പോയിവരൂ... പോയിവരൂ... നീ ആത്മസഖീ
(..പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍....

pŏn kināvin puṣparathattil
poy varu nī poy varu nī
ātmasakhī ātmasakhī.....
pŏn kināvin puṣparathattil
poy varu nī poy varu nī
ātmasakhī ātmasakhī.....

āyiramāyiraṁ āśagaḽaṇiyāy
pūvirikkuṁ vaḻiyilkkūḍi
nīlamugilugaḽ kaṇṇīroḍĕ
tālamĕḍukkuṁ niḻalilkkūḍi
(..pŏn kināvin puṣparathattil.......

madhurasmṛtigaḽ kaittirivĕykkuṁ
praṇayakṣetragavāḍattil
yātrakkārī nīvaruvoḽaṁ
kāttirunniḍumŏru hṛdayaṁ
poyivarū... poyivarū... nī ātmasakhī
(..pŏn kināvin puṣparathattil......

prāṇasakhī nī poy‌varuvoḽaṁ
pāvaṁ ninnuḍĕ vanaśalabhaṁ
pāḍānorttŏru madhuridagānaṁ
pāḍādiviḍĕyalaññīḍuṁ
poyivarū... poyivarū... nī ātmasakhī
(..pŏn kināvin puṣparathattil....