Pokkuveyil ponnurugi

പോക്കുവെയിൽ പൊന്നുരുകി
Work
Year
Language

പോക്കുവെയിൽപ്പൊന്നുരുകി പുഴയിൽ വീണു
പൂക്കളായ്‌ അലകളിൽ ഒഴുകിപ്പോകേ
കൺനിറയെ അതുകണ്ടു നിന്നുപോയ്‌ നീ.. നിന്റെ
മൺകുടം പുഴയിലൂടൊഴുകി പോയി
(പോക്കുവെയിൽ)

പ്രാവിണകൾ കുറുകുന്ന കോവിലിൽ വെച്ചോ
പാവലിന്നു നീർ പകരും തൊടിയിൽ വെച്ചോ
ആദ്യം അന്നാദ്യം ഞാൻ കണ്ടു നിന്നെ
പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം
(പോക്കുവെയിൽ)

അഞ്ജനശ്രീ തിലകം നിൻ നെറ്റിയിൽ കണ്ടു
അഞ്ജിത താരകൾ നിന്റെ മിഴിയിൽ കണ്ടു
രാത്രി ഈ രാത്രി എന്‍ ഓമലെപ്പോലെ
പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം
(പോക്കുവെയിൽ)

pokkuvĕyilppŏnnurugi puḻayil vīṇu
pūkkaḽāy‌ alagaḽil ŏḻugippoge
kaṇniṟayĕ adugaṇḍu ninnuboy‌ nī.. ninṟĕ
maṇguḍaṁ puḻayilūḍŏḻugi poyi
(pokkuvĕyil)

prāviṇagaḽ kuṟugunna kovilil vĕcco
pāvalinnu nīr pagaruṁ tŏḍiyil vĕcco
ādyaṁ annādyaṁ ñān kaṇḍu ninnĕ
pāṭṭil ī pāṭṭil ninnormmagaḽ mātraṁ
(pokkuvĕyil)

añjanaśrī tilagaṁ nin nĕṭriyil kaṇḍu
añjida tāragaḽ ninṟĕ miḻiyil kaṇḍu
rātri ī rātri ĕn omalĕppolĕ
pāṭṭil ī pāṭṭil ninnormmagaḽ mātraṁ
(pokkuvĕyil)