Pogoo maraname

പോകൂ മരണമേ
Year
Language

പോകൂ മരണമേ പോകൂ നിന്‍
ഏകാന്തതയില്‍ വന്നുടുതുണി മാറാന്‍
എനിക്കു മനസ്സില്ലാ
എനിക്കു മരണമില്ലാ
പോകൂ മരണമേ പോകൂ

ശില്പീ ഞാനൊരു ശില്പീ
ശിലകളീശ്വര വിഗ്രഹമാക്കും ശില്പീ
അടച്ചിടും ഞാന്‍ നീയണയുമ്പോള്‍
അസ്ഥിപഞ്ജരശാല
നിന്റെ നാട്ടില്‍ സ്വപ്നങ്ങളുണ്ടോ
നിന്റെ നാട്ടില്‍ മനുഷ്യരുണ്ടോ
ഓ.............

ശില്പീ ഞാനൊരു ശില്പീ
ശിലകളില്‍ ജീവിത വേദന കൊത്തും ശില്പീ
തുറന്നിടും ഞാന്‍ നീയകലുമ്പോള്‍
ദീപഗോപുര മേട
നിന്റെ നാട്ടില്‍ സൗന്ദര്യമുണ്ടോ
നിന്റെ നാട്ടില്‍ വെളിച്ചമുണ്ടോ?
ഓ...........
പോകൂ മരണമേ

pogū maraṇame pogū nin
egāndadayil vannuḍuduṇi māṟān
ĕnikku manassillā
ĕnikku maraṇamillā
pogū maraṇame pogū

śilbī ñānŏru śilbī
śilagaḽīśvara vigrahamākkuṁ śilbī
aḍacciḍuṁ ñān nīyaṇayumboḽ
asthibañjaraśāla
ninṟĕ nāṭṭil svapnaṅṅaḽuṇḍo
ninṟĕ nāṭṭil manuṣyaruṇḍo
o.............

śilbī ñānŏru śilbī
śilagaḽil jīvida vedana kŏttuṁ śilbī
tuṟanniḍuṁ ñān nīyagalumboḽ
dībagobura meḍa
ninṟĕ nāṭṭil saundaryamuṇḍo
ninṟĕ nāṭṭil vĕḽiccamuṇḍo?
o...........
pogū maraṇame