Pogalle pogalle

പോകല്ലേ പോകല്ലേ
Year
Language

പോകല്ലെ പോകല്ലെ പോകല്ലെ നീ
രാധികതൻ ഹൃദയഗാനമേ...മാഞ്ഞു

ആലോലസുന്ദരിയായ് മധുമാസറാണി
സാനന്ദമാഗതയായ് മാനസകല്യാണി
മതിമോഹനമാം മുരളീനാദമേ മാഞ്ഞു (പോകല്ലെ)

മാമലരിൻ മണമേന്തി മാലേയമാരുതൻ
വന്നല്ലൊ നിൻ പ്രേമസന്ദേശവാഹകൻ
സുരലോകസുധാമധുരഗാനമേ മാഞ്ഞു... (പോകല്ലെ)

കിളിപോലുമീ വൃന്ദാവനഭൂവിൽ മൂകമേ
കളനാദപ്പൂഞ്ചോലയ്ക്കകതാരിൽ ശോകമേ
നീ മായരുതെന്നാത്മഗീതമേ (പോകല്ലെ)

pogallĕ pogallĕ pogallĕ nī
rādhigadan hṛdayagāname...māññu

ālolasundariyāy madhumāsaṟāṇi
sānandamāgadayāy mānasagalyāṇi
madimohanamāṁ muraḽīnādame māññu (pogallĕ)

māmalarin maṇamendi māleyamārudan
vannallŏ nin premasandeśavāhagan
suralogasudhāmadhuragāname māññu... (pogallĕ)

kiḽibolumī vṛndāvanabhūvil mūgame
kaḽanādappūñjolaykkagadāril śogame
nī māyarudĕnnātmagīdame (pogallĕ)