Pogaade pogaade

പോകാതെ പോകാതെ
Year
Language

പോകാതെ പോകാതെ
നീ പെൺകിടാവേ
അനുരാഗ വനിയിലെ
അരിമുല്ലപ്പൂവേ...
പോകാതെ പോകാതെ
നീയെന്‍ കിനാവേ...
പൊലിയുമെന്‍ മനസ്സിലെ
മലർ‌വെണ്ണിലാവേ...
(പോകാതെ....)

കാട്ടില്‍ കരിങ്കുയില്‍ കൂകുന്ന നേരത്തു്
കൂടെ നീ പാടാറില്ലേ...തങ്കം
കൂടെ നീ പാടാറില്ലേ......(കാട്ടില്‍..)
അരികില്‍ ഞാനെത്തുമ്പോള്‍
ഈ കൈകളാലൊരു
മാല നീ ചാർ‌ത്താറില്ലേ...എന്നെ
മാല നീ ചാർ‌ത്താറില്ലേ...
(പോകാതെ....)

പണ്ടൊക്കെ ഞാനൊന്നു
പാടുവാന്‍ പറയുമ്പോള്‍
പാട്ടിന്റെ പുഴയൊഴുകും
നിന്‍ ചുണ്ടില്‍...
പാട്ടിന്റെ പുഴയൊഴുകും..(പണ്ടൊക്കെ..)
ഇന്നു ഞാന്‍ പാടുമ്പോള്‍
നിന്നുടെ ഹൃദയത്തിന്‍
തുടിപ്പുകള്‍ താളമിടും..ചേലില്‍
പ്രേമത്തിന്‍ താളമിടും...
(പോകാതെ....)

pogādĕ pogādĕ
nī pĕṇgiḍāve
anurāga vaniyilĕ
arimullappūve...
pogādĕ pogādĕ
nīyĕn kināve...
pŏliyumĕn manassilĕ
malar‌vĕṇṇilāve...
(pogādĕ....)

kāṭṭil kariṅguyil kūgunna nerattu്
kūḍĕ nī pāḍāṟille...taṅgaṁ
kūḍĕ nī pāḍāṟille......(kāṭṭil..)
arigil ñānĕttumboḽ
ī kaigaḽālŏru
māla nī sār‌ttāṟille...ĕnnĕ
māla nī sār‌ttāṟille...
(pogādĕ....)

paṇḍŏkkĕ ñānŏnnu
pāḍuvān paṟayumboḽ
pāṭṭinṟĕ puḻayŏḻuguṁ
nin suṇḍil...
pāṭṭinṟĕ puḻayŏḻuguṁ..(paṇḍŏkkĕ..)
innu ñān pāḍumboḽ
ninnuḍĕ hṛdayattin
tuḍippugaḽ tāḽamiḍuṁ..selil
premattin dāḽamiḍuṁ...
(pogādĕ....)