Pogaade kariyilakkaatre

പോകാതെ കരിയിലക്കാറ്റേ
Work
Year
Language

പോകാതെ കരിയിലക്കാറ്റേ എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ
പോകാതെൻ അമ്പലക്കിളിയേ ദൂരേ
പോകാതെ ആലിലക്കുരുവീ
സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ
എന്നും മുറ്റത്തീ നന്മ മരമില്ലേ
ഓ.. മുറ്റത്തീ നന്മ മരമില്ലേ

ഏറേ നാൾ ഏറേ നാൾ നമ്മൾ
മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ
ഏറേ നാൾ ഏറേ നാൾ നമ്മൾ
പുഴയിലും മണലിലും കളിച്ചോരല്ലേ
തൊട്ടാൽ പൂക്കുമീ മണ്ണ്
നാടൻ പാട്ടിലെ പെണ്ണ്
പോകല്ലെന്നായ് പിൻ വിളിച്ചില്ലേ
(പോകാതെ...)

ആരിരം പാടുമീ തെന്നൽ
പാൽക്കുടം തൂവുമീ പഞ്ചമിത്തിങ്കൾ
തൊടിയിലെ കുഞ്ഞു നീർമാതളം
നെൽ വിരൽ ചൂണ്ടുമീ പുഞ്ച നെൽ പാടം
താനേ സാന്ത്വനം തേടീ
തേങ്ങും കട്ടകത്തമ്മ
എങ്ങും പോകല്ലെന്നിടറിയോതുമ്പോൾ
(പോകാതെ...)

pogādĕ kariyilakkāṭre ĕṅṅuṁ
pogādĕ iḽavĕyil tumbī
pogādĕn ambalakkiḽiye dūre
pogādĕ ālilakkuruvī
snehappŏnmāne amma pūvālī
ĕnnuṁ muṭrattī nanma maramille
o.. muṭrattī nanma maramille

eṟe nāḽ eṟe nāḽ nammaḽ
maññiluṁ maḻayiluṁ kūṭṭu sernnille
eṟe nāḽ eṟe nāḽ nammaḽ
puḻayiluṁ maṇaliluṁ kaḽiccoralle
tŏṭṭāl pūkkumī maṇṇ
nāḍan pāṭṭilĕ pĕṇṇ
pogallĕnnāy pin viḽiccille
(pogādĕ...)

āriraṁ pāḍumī tĕnnal
pālkkuḍaṁ tūvumī pañjamittiṅgaḽ
tŏḍiyilĕ kuññu nīrmādaḽaṁ
nĕl viral sūṇḍumī puñja nĕl pāḍaṁ
tāne sāndvanaṁ teḍī
teṅṅuṁ kaṭṭagattamma
ĕṅṅuṁ pogallĕnniḍaṟiyodumboḽ
(pogādĕ...)