Po po kaalamone

പോ പോ കാളമോനെ
Year
Language

പോ പോ കാളമോനേ ഓടിയോടിപ്പോ
പൊല്ലാപ്പിൻ തേരിലേറി ദൂരം ദൂരം പോ
ഓ ഇടത്തുകാളേ പോ ഹേ വലത്തു കാളേ പോ
റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ്
(പോ പോ കാളമോനേ...)

നാടു കണ്ടു കൊണ്ട് എൻ പെങ്ങളിരിക്കുന്നല്ലോ
വരുമല്ലോ ഈ വണ്ടിയിൽ ഇവൾക്കു മാരൻ നാളെ
തുറിച്ചു നോക്കി കടിച്ചു തിന്നാൻ പെണ്ണെത്തുന്നു കാളേ
ആലോലം താലോലം താളമോടേ
വേഗത്തിൽ ദൂരത്തിൽ പോകട്ടെ ചരക്കു വണ്ടീ
(പോ പോ കാളമോനേ...)

നാണമേറ്റിട്ടാകെ എൻ പെങ്ങളു ചുവക്കുന്നല്ലോ
ഇനിയുണ്ട് ഈ വണ്ടിയിൽ ഇവളുടെ കല്യാണം
പനിച്ചു തുള്ളി അടിച്ചു വീഴ്ത്താൻ പെണ്ണെത്തുന്നു കാളേ
ആ നാടും ഈ നാടും കടന്നു പിന്നെ
ഓ..നേരത്തെ കാലത്തെ ചേരട്ടെ ചരക്കു വണ്ടി
(പോ പോ കാളമോനേ...)

po po kāḽamone oḍiyoḍippo
pŏllāppin derileṟi dūraṁ dūraṁ po
o iḍattugāḽe po he valattu kāḽe po
ṟoḍĕllāṁ nāḍĕllāṁ namakk svandaṁ hoy
(po po kāḽamone...)

nāḍu kaṇḍu kŏṇḍ ĕn pĕṅṅaḽirikkunnallo
varumallo ī vaṇḍiyil ivaḽkku māran nāḽĕ
tuṟiccu nokki kaḍiccu tinnān pĕṇṇĕttunnu kāḽe
ālolaṁ tālolaṁ tāḽamoḍe
vegattil dūrattil pogaṭṭĕ sarakku vaṇḍī
(po po kāḽamone...)

nāṇameṭriṭṭāgĕ ĕn pĕṅṅaḽu suvakkunnallo
iniyuṇḍ ī vaṇḍiyil ivaḽuḍĕ kalyāṇaṁ
paniccu tuḽḽi aḍiccu vīḻttān pĕṇṇĕttunnu kāḽe
ā nāḍuṁ ī nāḍuṁ kaḍannu pinnĕ
o..nerattĕ kālattĕ seraṭṭĕ sarakku vaṇḍi
(po po kāḽamone...)