Piyaa too piyaa too

പിയാ തൂ പിയാ തൂ
Work
Year
Language

ജാനം സുൻ മേരേ ദിൽ കി പുകാർ തൂ
കർ മേരേ പ്യാർ കാ ഇതിഹാസ്...

പിയാ തൂ...പിയാ തൂ...പ്രേമ യാമമായ്
മുളന്തണ്ടു താ മധുമാസ ഗായകാ...
ജിയാ തൂ...ജിയാ തൂ...മോഹജാലകം
തുറന്നിങ്ങു വാ അനുരാഗസുന്ദരാ...
കടൽ‌പ്പക്ഷി പാടി..ഹൊഹോയ്...
കടൽ‌പ്പക്ഷിപാടി...കിനാവിന്റെ പാട്ടു്
ഇടനെഞ്ചില്‍ സിത്താറിന്റെ
സ്നേഹതന്ത്രിയൊന്നു മീട്ടുമോ...
(പിയാ തൂ...പിയാ തൂ......)

ഇളങ്കാറ്റു മൂളും ഗസല്‍ കേട്ടു നിന്റെ
തളിര്‍മേനി താളത്തില്‍ ഉലഞ്ഞതെന്തേ...
കണിമുല്ലപോലെ മണം മൂടി നില്‍ക്കും
കവിൾപ്പൂവു് നാണത്താല്‍ തുടിച്ചതെന്തേ...
നിശാവസന്ത വനികയിലും..
നിലാച്ചിലങ്ക മൊഴിയുകയായ്
തനും തനും ത തബലയിലും
വിരല്‍ വിലോലമലയുകയായ്...
സ്വയം മറന്ന ശ്യാമരാത്രിയായ്...
(പിയാ തൂ...പിയാ തൂ......)

മയില്‍‌പ്പീലി തോല്‍ക്കും മിഴിപ്പൂക്കളാലെ
മയക്കുന്നതാരെ ഈ ഇശല്‍ മൈനകള്‍..
ആ...ഖയാലിന്റെ ഈണം തുളുമ്പുന്ന നേരം
പറന്നിങ്ങു പോരുന്നോ ഇണപ്രാവുകൾ...
പനിനീരു പെയ്തു പുളകിതമാം
മലര്‍ നികുഞ്ജമുണരുകയായ്‌....
മനോ മരന്ദ മണിയറയിൽ
മരാ‌ള ദൂതു പകരുകയായ്‌
നിലാവലിഞ്ഞ നീലരാത്രിയായ്....
(പിയാ തൂ...പിയാ തൂ......)

jānaṁ sun mere dil ki pugār tū
kar mere pyār kā idihās...

piyā tū...piyā tū...prema yāmamāy
muḽandaṇḍu tā madhumāsa gāyagā...
jiyā tū...jiyā tū...mohajālagaṁ
tuṟanniṅṅu vā anurāgasundarā...
kaḍal‌ppakṣi pāḍi..hŏhoy...
kaḍal‌ppakṣibāḍi...kināvinṟĕ pāṭṭu്
iḍanĕñjil sittāṟinṟĕ
snehadandriyŏnnu mīṭṭumo...
(piyā tū...piyā tū......)

iḽaṅgāṭru mūḽuṁ gasal keṭṭu ninṟĕ
taḽirmeni tāḽattil ulaññadĕnde...
kaṇimullabolĕ maṇaṁ mūḍi nilkkuṁ
kaviḽppūvu് nāṇattāl tuḍiccadĕnde...
niśāvasanda vanigayiluṁ..
nilāccilaṅga mŏḻiyugayāy
tanuṁ tanuṁ ta tabalayiluṁ
viral vilolamalayugayāy...
svayaṁ maṟanna śyāmarātriyāy...
(piyā tū...piyā tū......)

mayil‌ppīli tolkkuṁ miḻippūkkaḽālĕ
mayakkunnadārĕ ī iśal mainagaḽ..
ā...khayālinṟĕ īṇaṁ tuḽumbunna neraṁ
paṟanniṅṅu porunno iṇaprāvugaḽ...
paninīru pĕydu puḽagidamāṁ
malar niguñjamuṇarugayāy‌....
mano maranda maṇiyaṟayil
marā‌ḽa dūdu pagarugayāy‌
nilāvaliñña nīlarātriyāy....
(piyā tū...piyā tū......)