പിരിയുന്നിതാ.. വേര്‍പിരിയുന്നിതാ
പുഴകള്‍ കൈവഴികള്‍ പിരിയുന്നു
തീരം തേങ്ങിക്കരയുന്നു
കരള്‍പൊട്ടിയൊഴുകുമീ കണ്ണീരില്‍ മുക്കി
കാലം രചിക്കുന്നു കഥകള്‍ വീണ്ടും
അനുരാഗ കഥകള്‍
സ്നേഹിച്ചമനസ്സുകള്‍ ദാഹിച്ച ഹൃദയങ്ങള്‍
അകലുമ്പോള്‍ വിടപറയുമ്പോള്‍
മൌനനൊമ്പരങ്ങള്‍ മനസ്സിലൊതുങ്ങുമോ
കാലത്തിന്‍ കൈകളാ മിഴിനീരുമായ്ക്കുമോ?
ഒരുസ്വപ്ന സാമ്രാജ്യം തന്നു എനിക്കൊരു
കുമ്പിള്‍ കണ്ണീരും നീപകര്‍ന്നു
ഓര്‍മ്മക്കിനാക്കള്‍ക്ക് ചിതയൊരുക്കി
ഓര്‍മ്മതന്‍ തീരത്ത് ഞാനിരിപ്പൂ
പുഴകള്‍ കൈവഴികള്‍ പിരിയുന്നൂ