പിരിയാനോ തമ്മില്‍ ഒരു മെയ്യായത്
അകലാനാണെങ്കില്‍ അറിയാതിരുന്നെങ്കില്‍
മധുപഝംകാരം ഉണരാതിരുന്നെങ്കില്‍
മലരേ നിന്‍ ദലം മലരാതിരുന്നെങ്കില്‍.. (മധുപഝംകാരം.. )
തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ..
വനകുസുമമേ നിന്നെ കനകമകുടമതില്‍ (2)
ഹൃദയമതില്‍ ഞാന്‍ ചൂടിയില്ലേ...
തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ....