Pirannaal illaatta

പിറന്നാള്‍ ഇല്ലാത്ത
Work
Year
Language

പിറന്നാളില്ലാത്ത മാലാഖമാരേ
പറന്നൊന്നുവന്നാലും നിങ്ങള്‍ കൂടെ
ഒരു മാലാഖക്കുഞ്ഞിന്റെ പിറന്നാള്
ഇന്നെന്‍ കരളായ മകളുടെ പിറന്നാള്

കപ്പയുണ്ട് കരിമീനുണ്ട് കായല്‍ക്കൊഞ്ചുവറുത്തതുമുണ്ട്
അവലോസുണ്ടയുമപ്പവുമുണ്ട് അടയും മുട്ടയും താറാവുമുണ്ട്
നിങ്ങള്‍ വരുമ്പോള്‍ എതിരേല്‍ക്കാന്‍
മകളുടെ ചിരിയുടെ പാല്‍ക്കനിയുണ്ട്

കിണ്ണം കിണ്ണം കിണുകിണ്ണം
അപ്പനുമമ്മയ്ക്കും കിണ്ണപ്പം

‘ഓഹോ അപ്പനും അമ്മയ്ക്കും കിണ്ണപ്പം’

ഇമ്മിണി വലിയൊരു വലിയപ്പം
അമ്മാവന്നൊരു വെള്ളേപ്പം

വെള്ളേപ്പം തിന്നിടും മുന്നേ തന്നീടാം ഞാനുമ്മയൊന്ന്
പൊന്മോളെ നമ്മടെ ഖല്‍ബിലെ പുഞ്ചിരിക്കും പൈങ്കിളിയാളേ
മാനത്തു വിരിയുന്ന പൂവുകള്‍ കൊണ്ടു വരുമല്ലോ
മണിക്കെട്ടില് നിന്നെയൊരുക്കാന്‍ ഹൂറികള്‍ താഴെ

piṟannāḽillātta mālākhamāre
paṟannŏnnuvannāluṁ niṅṅaḽ kūḍĕ
ŏru mālākhakkuññinṟĕ piṟannāḽ
innĕn karaḽāya magaḽuḍĕ piṟannāḽ

kappayuṇḍ karimīnuṇḍ kāyalkkŏñjuvaṟuttadumuṇḍ
avalosuṇḍayumappavumuṇḍ aḍayuṁ muṭṭayuṁ tāṟāvumuṇḍ
niṅṅaḽ varumboḽ ĕdirelkkān
magaḽuḍĕ siriyuḍĕ pālkkaniyuṇḍ

kiṇṇaṁ kiṇṇaṁ kiṇugiṇṇaṁ
appanumammaykkuṁ kiṇṇappaṁ

‘oho appanuṁ ammaykkuṁ kiṇṇappaṁ’

immiṇi valiyŏru valiyappaṁ
ammāvannŏru vĕḽḽeppaṁ

vĕḽḽeppaṁ tinniḍuṁ munne tannīḍāṁ ñānummayŏnn
pŏnmoḽĕ nammaḍĕ khalbilĕ puñjirikkuṁ paiṅgiḽiyāḽe
mānattu viriyunna pūvugaḽ kŏṇḍu varumallo
maṇikkĕṭṭil ninnĕyŏrukkān hūṟigaḽ tāḻĕ