Pinnilaakki jeevidattil

പിന്നിലാക്കി ജീവിതത്തില്‍
Year
Language

പിന്നിലാക്കി ജീവിതത്തിന്‍ പൊള്ളിടുന്ന പാതയെ
വന്നു നീ സുഖശാന്തമാംവഴിതന്നിലീ പുലര്‍വേളയില്‍
അന്യനെ തേടാതെ താനെ തുഴഞ്ഞിനി
അക്കരെ ചേരുക നീ അക്കരെ ചേരുക നീ

കായലിന്‍ വക്കിലീ കൊച്ചോടം നിന്നെയും
കാത്തുകിടക്കുകയാം അവള്‍ കാത്തുകിടക്കുകയാം
പോകാനരുതാതെ നില്‍ക്കുമീ പാവങ്ങള്‍
പോരട്ടെ നിന്‍ വഞ്ചിയില്‍

ഏകാകിയാകും നിനക്കൊരുകൂട്ടവന്‍
ഏകിയതായിരിക്കാം അവന്‍ ഏകിയതായിരിക്കാം
ഉള്ളം കവരുമീ രൂപവും ഈ കൊച്ചു
വള്ളവും ഈ കടവും

ഈയാറ്റുതീരത്തു നിന്നൊരു കാലവും
മായുതെ നിന്നടുമോ
സ്വപ്നം മയങ്ങും മിഴികളാലെന്നുമീ
സ്വര്‍ഗ്ഗം ചമച്ചീടുമോ നിങ്ങള്‍ സ്വര്‍ഗ്ഗം ചമച്ചീടുമോ
മാറാതെയെന്നെന്നും ഭാവിക്കു് സ്വര്‍ഗ്ഗീയ
മാധുര്യം തൂകീടുമോ സ്വര്‍ഗ്ഗീയമാധുര്യതൂകീടുമോ

കാലത്തിന്‍ കാറ്റില്‍ പറന്നടുക്കും കൊച്ചു
കാട്ടുകുരുവികളെ കൊച്ചു കാട്ടുകുരുവികളെ
കാണാമിനിയും അനന്തമാം പ്രേമത്തിന്‍
കാന്തിപകര്‍ന്നീടുവാന്‍
പ്രേമത്തിന്‍ കാന്തി പകര്‍ന്നീടുവാന്‍

pinnilākki jīvidattin pŏḽḽiḍunna pādayĕ
vannu nī sukhaśāndamāṁvaḻidannilī pularveḽayil
anyanĕ teḍādĕ tānĕ tuḻaññini
akkarĕ seruga nī akkarĕ seruga nī

kāyalin vakkilī kŏccoḍaṁ ninnĕyuṁ
kāttugiḍakkugayāṁ avaḽ kāttugiḍakkugayāṁ
pogānarudādĕ nilkkumī pāvaṅṅaḽ
poraṭṭĕ nin vañjiyil

egāgiyāguṁ ninakkŏrugūṭṭavan
egiyadāyirikkāṁ avan egiyadāyirikkāṁ
uḽḽaṁ kavarumī rūbavuṁ ī kŏccu
vaḽḽavuṁ ī kaḍavuṁ

īyāṭrudīrattu ninnŏru kālavuṁ
māyudĕ ninnaḍumo
svapnaṁ mayaṅṅuṁ miḻigaḽālĕnnumī
svarggaṁ samaccīḍumo niṅṅaḽ svarggaṁ samaccīḍumo
māṟādĕyĕnnĕnnuṁ bhāvikku് svarggīya
mādhuryaṁ tūgīḍumo svarggīyamādhuryadūgīḍumo

kālattin kāṭril paṟannaḍukkuṁ kŏccu
kāṭṭuguruvigaḽĕ kŏccu kāṭṭuguruvigaḽĕ
kāṇāminiyuṁ anandamāṁ premattin
kāndibagarnnīḍuvān
premattin kāndi pagarnnīḍuvān