പിന്നേയും പിന്നേയും [സ്ത്രീ]
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദ നിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്തു-
പൊൻ വേണുവൂതുന്ന മൃദുമന്ത്രണം
(പിന്നെയും..)
പുലർനിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ
പൂവിതൾ തുള്ളികൾ പെയ്തതാവാം
അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ
അലസമായ് കൈവിരൽ ചേർത്താവാം
മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം (2)
താനേതുറക്കുന്ന ജാലകച്ചില്ലിൽ നിൻ
തെളിനിഴൽച്ചിത്രം തെളിഞ്ഞതാവാം
(പിന്നെയും പിന്നെയും ആരോ ആരോ ആരോ..)
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ
നെറുകയിൽ ചന്ദനം തൊട്ടതാവാം
കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം
അഴകോടെ മിന്നിതുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ-
സ്വകാര്യം പറഞ്ഞതാവാം
(പിന്നെയും പിന്നെയും...)
pinnĕyuṁ pinnĕyuṁ āro kināvinṟĕ
paḍi kaḍannĕttunna pada nisvanaṁ
pinnĕyuṁ pinnĕyuṁ āro nilāvattu-
pŏn veṇuvūdunna mṛdumandraṇaṁ
(pinnĕyuṁ..)
pularnilā sillayil kuḽiriḍuṁ maññinṟĕ
pūvidaḽ tuḽḽigaḽ pĕydadāvāṁ
alayumī tĕnnalĕn karaḽilĕ tandiyil
alasamāy kaiviral serttāvāṁ
miḻigaḽil kuṟugunna praṇayamāṁ prāvinṟĕ
siṟagugaḽ mĕllĕ piḍaññadāvāṁ (2)
tāneduṟakkunna jālagaccillil nin
tĕḽiniḻalscitraṁ tĕḽiññadāvāṁ
(pinnĕyuṁ pinnĕyuṁ āro āro āro..)
taraḽamāṁ sandhyagaḽ naṟumalar tiṅgaḽin
nĕṟugayil sandanaṁ tŏṭṭadāvāṁ
kuyilugaḽ pāḍunna tŏḍiyilĕ tumbigaḽ
kusṛtiyāl mūḽi paṟannadāvāṁ
aṇinilāttiriyiṭṭa maṇiviḽakkāy manaṁ
aḻagoḍĕ minniduḍiccadāvāṁ (2)
āruṁ kŏdikkunnŏrāḽ vannu serumĕnnāro-
svagāryaṁ paṟaññadāvāṁ
(pinnĕyuṁ pinnĕyuṁ...)