Pinneyum pinneyum [M]

പിന്നെയും പിന്നെയും [M]
Year
Language

പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം‌ (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം‌
പടി കടന്നെത്തുന്ന പദനിസ്വനം‌

പുലര്‍നിലാ ചില്ലയില്‍ കുളിരിടും മ‍ഞ്ഞിന്‍റെ പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയും ഈ തെന്നലെന്‍ കരളിലെ തന്തിയില്‍ അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്‍റെ ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍ തെളിനിഴല്‍ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ.. ആരോ.. ആരോ..

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം

പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദനിസ്വനം‌
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍ വേണുവൂതുന്ന മൃദുമന്ത്രണം
പിന്നെയും പിന്നെയും ആരോ.. ആരോ.. ആരോ..

pinnĕyuṁ pinnĕyuṁ āro kināvinṟĕ paḍi kaḍannĕttunna padanisvanaṁ‌ (2)
pinnĕyuṁ pinnĕyuṁ āro nilāvatt pŏn veṇuvūdunna mṛdumandraṇaṁ
pinnĕyuṁ pinnĕyuṁ āro kināvinṟĕ paḍi kaḍannĕttunna padanisvanaṁ‌
paḍi kaḍannĕttunna padanisvanaṁ‌

pularnilā sillayil kuḽiriḍuṁ maññinṟĕ pūvidaḽ tuḽḽigaḽ pĕydadāvāṁ
alayuṁ ī tĕnnalĕn karaḽilĕ tandiyil alasamāy kaiviral serttadāvāṁ
miḻigaḽil kuṟugunna praṇayamāṁ prāvinṟĕ siṟagugaḽ mĕllĕ piḍaññadāvāṁ
tāne tuṟakkunna jālagaccillil nin dĕḽiniḻalsitraṁ tĕḽiññadāvāṁ
pinnĕyuṁ pinnĕyuṁ āro.. āro.. āro..

taraḽamāṁ sandhyagaḽ naṟumalar tiṅgaḽin nĕṟugayil sandanaṁ tŏṭṭadāvāṁ
kuyilugaḽ pāḍunna tŏḍiyilĕ tumbigaḽ kusṛtiyāl mūḽippaṟannadāvāṁ
aṇinilāttiriyiṭṭa maṇiviḽakkāy manaṁ aḻagoḍĕ minnittuḍiccadāvāṁ
āruṁ kŏdikkunnŏrāḽ vannu serumĕnnāro svagāryaṁ paṟaññadāvāṁ

pinnĕyuṁ pinnĕyuṁ āro kināvinṟĕ paḍi kaḍannĕttunna padanisvanaṁ‌
pinnĕyuṁ pinnĕyuṁ āro nilāvatt pŏn veṇuvūdunna mṛdumandraṇaṁ
pinnĕyuṁ pinnĕyuṁ āro.. āro.. āro..