Pidaave

പിതാവേ
Work
Year
Language

പിതാവേ പിതാവേ ഈ പാനപാത്രം
തിരിച്ചെടുക്കേണമേ...
പിതാവേ പിതാവേ ഈ പാനപാത്രം
തിരിച്ചെടുക്കേണമേ...

ആകാശമേഘങ്ങള്‍ക്കിടയില്‍ അത്യുന്നതങ്ങളില്‍
അങ്ങയെ തൃക്കണ്‍ പാര്‍ത്തുവന്ന ഭൂമിക്കു പണ്ടിതു
ഭിക്ഷനല്‍കിയതല്ലേ- അങ്ങ് ഭിക്ഷനല്‍കിയതല്ലേ?
സ്വീകരിക്കൂ സ്വീകരിക്കൂ എന്റെ
പ്രാണന്റെ മെഴുകുതിരിപ്പൂ ഉരുകുമീ പാനപാത്രം
(പിതാവേ)

നിശ്ശബ്ദ ദുഃഖങ്ങള്‍ക്കിടയില്‍
നിത്യശൂന്യതയില്‍ എന്റെയീ
അസ്ഥികളഴിയിട്ട കൂട്ടിനകത്തിതു
കൈയ്പ്പു നിറച്ചുതന്നൂ
(പിതാവേ)

pidāve pidāve ī pānabātraṁ
tiriccĕḍukkeṇame...
pidāve pidāve ī pānabātraṁ
tiriccĕḍukkeṇame...

āgāśameghaṅṅaḽkkiḍayil atyunnadaṅṅaḽil
aṅṅayĕ tṛkkaṇ pārttuvanna bhūmikku paṇḍidu
bhikṣanalgiyadalle- aṅṅ bhikṣanalgiyadalle?
svīgarikkū svīgarikkū ĕnṟĕ
prāṇanṟĕ mĕḻugudirippū urugumī pānabātraṁ
(pidāve)

niśśabda duḥkhaṅṅaḽkkiḍayil
nityaśūnyadayil ĕnṟĕyī
asthigaḽaḻiyiṭṭa kūṭṭinagattidu
kaiyppu niṟaccudannū
(pidāve)