Piccagappoo soodum

പിച്ചകപ്പൂ ചൂടും
Work
Year
Language

പിച്ചകപ്പൂ ചൂടും മലനാടേ നെല്ലിന്‍
പച്ചകള്‍ ചാര്‍ത്തിടും പ്രിയനാടേ
കേരളതായെ മധുരസമോലും
കാകളി പാടും കിളികള്‍‍ തന്‍ നാടേ
കേരനിര ചൊരിയും സുധയാലേ
സ്വര്‍ഗ്ഗവും തൊഴുതീടും മലനാടേ സുന്ദരമാം
(പിച്ചകപ്പൂ...)

ജാതിമതാതീതരും ഗുരുദേവരെ
പോറ്റിയ മംഗളമയനാടേ
സംഗീതസങ്കേതമേ
എന്‍ നാടേ നടനകലാകേന്ദ്രമേ
വിലസണമവികലജയമാര്‍ന്നൂ
(പിച്ചകപ്പൂ...)

piccagappū sūḍuṁ malanāḍe nĕllin
paccagaḽ sārttiḍuṁ priyanāḍe
keraḽadāyĕ madhurasamoluṁ
kāgaḽi pāḍuṁ kiḽigaḽ tan nāḍe
keranira sŏriyuṁ sudhayāle
svarggavuṁ tŏḻudīḍuṁ malanāḍe sundaramāṁ
(piccagappū...)

jādimadādīdaruṁ gurudevarĕ
poṭriya maṁgaḽamayanāḍe
saṁgīdasaṅgedame
ĕn nāḍe naḍanagalāgendrame
vilasaṇamavigalajayamārnnū
(piccagappū...)