Periyaare periyaare

പെരിയാറേ പെരിയാറേ
Work
Year
Language

പെരിയാറേ പെരിയാറേ
കഥകള്‍ നീ പറഞ്ഞൂ എത്ര കഥകള്‍ നീ പറഞ്ഞൂ
വീണ്ടുമീ കദനത്തിന്‍ കഥയും
പറഞ്ഞുകൊണ്ടെങ്ങോട്ടു പായുന്നു നീ
എങ്ങോട്ടു പായുന്നു നീ
പെരിയാറേ പെരിയാറേ

മണ്ണിലേക്കൊരുതുള്ളി കണ്ണുനീരായ് വീണ
നിന്നാത്മനായകനെവിടേ
നിന്നാത്മനായകനെവിടെ
ആയിരമായിരം ദീപങ്ങള്‍ ചൂഴുന്ന
കല്യാണപ്പന്തലിലുണ്ടോ കല്യാണപ്പന്തലിലുണ്ടോ
പെരിയാറേ പെരിയാറേ

കരകള്‍ പുളകത്തില്‍ മുങ്ങിച്ചിരിക്കുമ്പോള്‍
കരള്‍പൊട്ടിക്കരയുന്ന പെരിയാറേ
നിന്നന്തരംഗം അറിയും കടല്‍ മാത്രം
ഇന്നും വിളിക്കുന്നു നിന്നെ ഇന്നും വിളിക്കുന്നു നിന്നെ
പെരിയാറേ പെരിയാറേ പെരിയാറേ പെരിയാറേ

pĕriyāṟe pĕriyāṟe
kathagaḽ nī paṟaññū ĕtra kathagaḽ nī paṟaññū
vīṇḍumī kadanattin kathayuṁ
paṟaññugŏṇḍĕṅṅoṭṭu pāyunnu nī
ĕṅṅoṭṭu pāyunnu nī
pĕriyāṟe pĕriyāṟe

maṇṇilekkŏruduḽḽi kaṇṇunīrāy vīṇa
ninnātmanāyaganĕviḍe
ninnātmanāyaganĕviḍĕ
āyiramāyiraṁ dībaṅṅaḽ sūḻunna
kalyāṇappandaliluṇḍo kalyāṇappandaliluṇḍo
pĕriyāṟe pĕriyāṟe

karagaḽ puḽagattil muṅṅiccirikkumboḽ
karaḽpŏṭṭikkarayunna pĕriyāṟe
ninnandaraṁgaṁ aṟiyuṁ kaḍal mātraṁ
innuṁ viḽikkunnu ninnĕ innuṁ viḽikkunnu ninnĕ
pĕriyāṟe pĕriyāṟe pĕriyāṟe pĕriyāṟe