Peraaṟum periyaaṟum

പേരാറും പെരിയാറും
Year
Language

പേരാറും പെരിയാറും കളിയാടും നാടേതോ
കടലലയും കായലുമേ കഥ പറയും നാടേതോ
പേരതിനു മലയാളം പേരുകേട്ട മലയാളം

പഞ്ചവര്‍ണ്ണപ്പൈങ്കിളിയെ രാമായണകഥയാലേ
പഞ്ചമങ്ങള്‍ പാടിച്ച പണ്ഡിതനാം കവിയേതോ?
പണ്ഡിതനാം കവിയേതോ>
പേരവനു ഗുരു തുഞ്ചന്‍ പേരാളും ഗുരു തുഞ്ചന്‍

പദ്മനാഭപാദത്തില്‍ സ്വരരാഗസുധ തൂകി
സല്‍ക്കലയെ സേവിച്ച സംഗീത ഗുരുവാരോ
സംഗീത ഗുരുവാരോ?
ലാലലാല...ലാലലാല..ലാലലാല...ലാലലാല
സ്വാതി തിരുനാള്‍ സ്വാതി തിരുനാള്‍

മഗ്ദലന മേരിയുടെ കണ്ണീരിന്‍ കഥയെല്ലാം
മഞ്ജരിയായ് പാടിയ മലയാള കവിയാരോ
മലയാള കവിയാരോ?
വള്ളത്തോള്‍ മഹാകവി വള്ളത്തോള്‍ മഹാകവി

perāṟuṁ pĕriyāṟuṁ kaḽiyāḍuṁ nāḍedo
kaḍalalayuṁ kāyalume katha paṟayuṁ nāḍedo
peradinu malayāḽaṁ perugeṭṭa malayāḽaṁ

pañjavarṇṇappaiṅgiḽiyĕ rāmāyaṇagathayāle
pañjamaṅṅaḽ pāḍicca paṇḍidanāṁ kaviyedo?
paṇḍidanāṁ kaviyedo>
peravanu guru tuñjan perāḽuṁ guru tuñjan

padmanābhabādattil svararāgasudha tūgi
salkkalayĕ sevicca saṁgīda guruvāro
saṁgīda guruvāro?
lālalāla...lālalāla..lālalāla...lālalāla
svādi tirunāḽ svādi tirunāḽ

magdalana meriyuḍĕ kaṇṇīrin kathayĕllāṁ
mañjariyāy pāḍiya malayāḽa kaviyāro
malayāḽa kaviyāro?
vaḽḽattoḽ mahāgavi vaḽḽattoḽ mahāgavi