Penninre siriyum

പെണ്ണിന്റെ ചിരിയും
Year
Language

പെണ്ണിന്റെ ചിരിയും പ്രണയത്തിന്‍ പനിയും
ആദ്യമാദ്യം കുളിരും
പിന്നെപ്പൊള്ളും വിറച്ചുതുള്ളും
പിടിച്ചു പുറംതള്ളും

പെണ്ണെന്നു പറഞ്ഞാല്‍ പെണ്ണല്ലവളൊരു
പച്ചക്കരിമ്പാണ്
കരളിന്റെ ചുണ്ടില്‍ മധുരം തേയ്ക്കും
കല്‍ക്കണ്ടക്കനിയാണ് അളിയാ
കല്‍ക്കണ്ടക്കനിയാണ്

മുറപ്പെണ്ണിങ്ങനെ മുറിക്കകത്തിരുന്നിട്ട്
മനസ്സിനു പുണ്ണാണ്
കരഞ്ഞിട്ടും പിഴിഞ്ഞിട്ടും പാറാവു നിന്നിട്ടും
പിരിച്ചു വിട്ടല്ലോ അവരെന്നെ
പിരിച്ചു വിട്ടല്ലോ

പെര നെറഞ്ഞിരിക്കും പെണ്ണിന്റെ പടിക്കല്‍
പിക്കറ്റു ചെയ്തൂടെ പോയി
പിക്കറ്റു ചെയ്തൂടെ?
അവള്‍ക്കൊരു തന്തയുണ്ടവനെന്നെ ചവിട്ടി
ചമ്മന്തിയാക്കീടും

pĕṇṇinṟĕ siriyuṁ praṇayattin paniyuṁ
ādyamādyaṁ kuḽiruṁ
pinnĕppŏḽḽuṁ viṟaccuduḽḽuṁ
piḍiccu puṟaṁtaḽḽuṁ

pĕṇṇĕnnu paṟaññāl pĕṇṇallavaḽŏru
paccakkarimbāṇ
karaḽinṟĕ suṇḍil madhuraṁ teykkuṁ
kalkkaṇḍakkaniyāṇ aḽiyā
kalkkaṇḍakkaniyāṇ

muṟappĕṇṇiṅṅanĕ muṟikkagattirunniṭṭ
manassinu puṇṇāṇ
karaññiṭṭuṁ piḻiññiṭṭuṁ pāṟāvu ninniṭṭuṁ
piriccu viṭṭallo avarĕnnĕ
piriccu viṭṭallo

pĕra nĕṟaññirikkuṁ pĕṇṇinṟĕ paḍikkal
pikkaṭru sĕydūḍĕ poyi
pikkaṭru sĕydūḍĕ?
avaḽkkŏru tandayuṇḍavanĕnnĕ saviṭṭi
sammandiyākkīḍuṁ