Penninre kanninagattoru

പെണ്ണിന്റെ കണ്ണിനകത്തൊരു
Year
Language

പെണ്ണിന്റെ കണ്ണിനകത്തൊരു
ഞെക്കുവിളക്കുണ്ട് അതു
കണ്ണിലടിച്ചാല്‍ പിന്നെ
കാണാക്കുടുക്കു തന്നെ ഈ
പെണ്ണിന്റെ കണ്ണിനകത്തൊരു
ഞെക്കുവിളക്കുണ്ട്

പ്രേമത്തിന്‍ പെട്ടിപ്പാട്ടും....
പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും
അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും
പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും
അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും
താപത്താല്‍ സത്യാഗ്രഹമായ് വീട്ടില്‍ കിടക്കും (പെണ്ണിന്റെ)

ഉറ്റവരാരാനും ഉണ്ടെന്നാകില്‍......
ഉറ്റവരാരാനും ഉണ്ടെന്നാകില്‍ ചൂരല്‍കഷായം...
ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം
ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം
ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം
ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം
പിന്നെ കട്ടില്‍ വിട്ടെഴുന്നേക്കുമെങ്കിലോ
വസ്ത്രം കാഷായം ഈ (പെണ്ണിന്റെ)

pĕṇṇinṟĕ kaṇṇinagattŏru
ñĕkkuviḽakkuṇḍ adu
kaṇṇilaḍiccāl pinnĕ
kāṇākkuḍukku tannĕ ī
pĕṇṇinṟĕ kaṇṇinagattŏru
ñĕkkuviḽakkuṇḍ

premattin pĕṭṭippāṭṭuṁ....
premattin pĕṭṭippāṭṭuṁ pāḍinaḍakkuṁ
anurāgattālavaḽkku nityaṁ noṭṭīsaykkuṁ
premattin pĕṭṭippāṭṭuṁ pāḍinaḍakkuṁ
anurāgattālavaḽkku nityaṁ noṭṭīsaykkuṁ
tābattāl satyāgrahamāy vīṭṭil kiḍakkuṁ (pĕṇṇinṟĕ)

uṭravarārānuṁ uṇḍĕnnāgil......
uṭravarārānuṁ uṇḍĕnnāgil sūralgaṣāyaṁ...
uṭravarārānuṇḍĕnnāgil sūralgaṣāyaṁ
hā kiṭṭānuḽḽadu kiṭṭippoyāl paḍaccon sahāyaṁ
uṭravarārānuṇḍĕnnāgil sūralgaṣāyaṁ
hā kiṭṭānuḽḽadu kiṭṭippoyāl paḍaccon sahāyaṁ
pinnĕ kaṭṭil viṭṭĕḻunnekkumĕṅgilo
vastraṁ kāṣāyaṁ ī (pĕṇṇinṟĕ)