Penninre kannil

പെണ്ണിന്റെ കണ്ണില്‍
Year
Language

(പു) പെണ്ണിന്റെ കണ്ണില്‍ തിളക്കം
അനുരാഗത്തിന്റെ തുടക്കം
(സ്ത്രീ) ആണിന്റെ തലയില്‍ മയക്കം
ഒരു രോഗത്തിന്റെ ഇളക്കം

(പു) ആണിനും പെണ്ണിനും പ്രേമം വന്നാല്‍
അമ്മച്ചിക്കാദ്യം പിണക്കം
(സ്ത്രീ) പിന്നെ അയലത്തു് മെല്ലെ മുഴക്കം
(ഡു) അനുരാഗം മുന്നേറി മുന്നേറി പോകുമ്പോള്‍
നാടു മുഴുക്കെ കുഴപ്പം

(സ്ത്രീ) വേലി കെട്ടി അടച്ചാലോ
(പു) എലി പോല്‍ നുഴയും പ്രേമം
(സ്ത്രീ) മതിലു കെട്ടി മറച്ചാലോ
(പു) മതിലു ചാടും പ്രേമം
(സ്ത്രീ) അമ്മച്ചി മുമ്പില്‍ വന്നാലോ
(പു) എന്തിനാണു് പൂങ്കരളേ അമ്മച്ചിയെ വിളിക്കുന്നതു്
(സ്ത്രീ) എപ്പോഴാണോ എന്റെ മാറില്‍ മാല വന്നു വീഴുന്നതു്

(പു) നിന്നെ കെട്ടും കല്യാണത്തിനു്
പന്ത്രണ്ടാന എഴുന്നെള്ളും
ആയിരമാളു വിരുന്നു വരും
അഞ്ചോപത്തോ മന്ത്രി വരും
(സ്ത്രീ) എന്നെ കെട്ടും കല്യാണത്തിനു്
സിനിമാ താരങ്ങളാരു് വരും
(പു) ഏ
(സ്ത്രീ) സിനിമാ താരം
(പു) സത്യന്‍ വേണോ നസീറു് വേണോ
കൊട്ടാരക്കര പോരെങ്കില്‍
ബഹദൂറെത്തും എസ്പിയുമെത്തും
അടൂര്‍ ഭാസി പറന്നു വരും
(സ്ത്രീ) വേണ്ട വേണ്ട ഭാസി വേണ്ട
(പു) എന്താ
(സ്ത്രീ) കല്യാണപ്പന്തലില്‍ ഭാസിയെക്കണ്ടാല്‍
നിങ്ങളെത്തള്ളി ഞാന്‍ ഭാസിയെക്കെട്ടും

(pu) pĕṇṇinṟĕ kaṇṇil tiḽakkaṁ
anurāgattinṟĕ tuḍakkaṁ
(strī) āṇinṟĕ talayil mayakkaṁ
ŏru rogattinṟĕ iḽakkaṁ

(pu) āṇinuṁ pĕṇṇinuṁ premaṁ vannāl
ammaccikkādyaṁ piṇakkaṁ
(strī) pinnĕ ayalattu് mĕllĕ muḻakkaṁ
(ḍu) anurāgaṁ munneṟi munneṟi pogumboḽ
nāḍu muḻukkĕ kuḻappaṁ

(strī) veli kĕṭṭi aḍaccālo
(pu) ĕli pol nuḻayuṁ premaṁ
(strī) madilu kĕṭṭi maṟaccālo
(pu) madilu sāḍuṁ premaṁ
(strī) ammacci mumbil vannālo
(pu) ĕndināṇu് pūṅgaraḽe ammacciyĕ viḽikkunnadu്
(strī) ĕppoḻāṇo ĕnṟĕ māṟil māla vannu vīḻunnadu്

(pu) ninnĕ kĕṭṭuṁ kalyāṇattinu്
pandraṇḍāna ĕḻunnĕḽḽuṁ
āyiramāḽu virunnu varuṁ
añjobatto mandri varuṁ
(strī) ĕnnĕ kĕṭṭuṁ kalyāṇattinu്
sinimā tāraṅṅaḽāru് varuṁ
(pu) e
(strī) sinimā tāraṁ
(pu) satyan veṇo nasīṟu് veṇo
kŏṭṭārakkara porĕṅgil
bahadūṟĕttuṁ ĕspiyumĕttuṁ
aḍūr bhāsi paṟannu varuṁ
(strī) veṇḍa veṇḍa bhāsi veṇḍa
(pu) ĕndā
(strī) kalyāṇappandalil bhāsiyĕkkaṇḍāl
niṅṅaḽĕttaḽḽi ñān bhāsiyĕkkĕṭṭuṁ