Penninre

പെണ്ണിന്റെ
Year
Language

പെണ്ണിന്റെ ഇടനെഞ്ചില്‍ ഇലത്താളം
കരളിന്റെ ഉള്ളറയില്‍ ശുദ്ധ മദ്ദളം
ആത്മാവില്‍ ആറാട്ടിന്‍ വെടിക്കെട്ട്
ആഹ്ലാദം കൊണ്ടാകെ തുടികൊട്ട്

പഞ്ചവാദ്യം പാണ്ടിമേളം ശംഖനാദം
ഉള്ളില്‍ പന്തലിട്ടൊരുക്കിയ കതിര്‍മണ്ഡപം
കൊട്ടും കൊരവേം കൊഴല്വിളിയും കരള്‍
കൊട്ടിലില്‍ പ്രാണഹര്‍ഷ ചൊല്ലിയാട്ടം
( പെണ്ണിന്റെ ഇടനെഞ്ചില്‍ ഇലത്താളം)

കാവില്‍ തൊഴുതു മടങ്ങേണം പെണ്ണു
കാഞ്ചീപുരം ചേലയണിയേണം
തോഴികളാലണിഞ്ഞൊരുങ്ങേണം പെന്നു
സ്വയംവര വേദിയിലെഴുന്നള്ളണം
കള്ളനാണം നടിക്കണം കഴുത്തു നീട്ടണം പെണ്ണു
കല്ല്യാണപൂമാലയേറ്റുവാങ്ങണം
പത്തുമാസംകഴിയുമ്പോള്‍ കാഴ്ചവെയ്ക്കണം പെണ്ണു
പത്തു പതിനാറ് പൈതങ്ങളെ
(പെണ്ണിന്റെ ഇടനെഞ്ചില്‍ ഇലത്താളം)

pĕṇṇinṟĕ iḍanĕñjil ilattāḽaṁ
karaḽinṟĕ uḽḽaṟayil śuddha maddaḽaṁ
ātmāvil āṟāṭṭin vĕḍikkĕṭṭ
āhlādaṁ kŏṇḍāgĕ tuḍigŏṭṭ

pañjavādyaṁ pāṇḍimeḽaṁ śaṁkhanādaṁ
uḽḽil pandaliṭṭŏrukkiya kadirmaṇḍabaṁ
kŏṭṭuṁ kŏraveṁ kŏḻalviḽiyuṁ karaḽ
kŏṭṭilil prāṇaharṣa sŏlliyāṭṭaṁ
( pĕṇṇinṟĕ iḍanĕñjil ilattāḽaṁ)

kāvil tŏḻudu maḍaṅṅeṇaṁ pĕṇṇu
kāñjīburaṁ selayaṇiyeṇaṁ
toḻigaḽālaṇiññŏruṅṅeṇaṁ pĕnnu
svayaṁvara vediyilĕḻunnaḽḽaṇaṁ
kaḽḽanāṇaṁ naḍikkaṇaṁ kaḻuttu nīṭṭaṇaṁ pĕṇṇu
kallyāṇabūmālayeṭruvāṅṅaṇaṁ
pattumāsaṁkaḻiyumboḽ kāḻsavĕykkaṇaṁ pĕṇṇu
pattu padināṟ paidaṅṅaḽĕ
(pĕṇṇinṟĕ iḍanĕñjil ilattāḽaṁ)