Penninendoralagu

പെണ്ണിനെന്തൊരഴകു
Year
Language

പെണ്ണിനെന്തൊരഴകു - യീ മന്നിലേതു് വലുതു്
പെണ്ണിനേക്കാള്‍ വലുതു് - വലുതു - വലുതു്
(പെണ്ണിനെ)

തലമുടി കരിമുകില് - പുരികക്കൊടികള്‍ മന്മഥവില്ലു്
കണ്ണു് താമരയിതളു് - ഏതോ കാന്തം വെച്ചിട്ടുണ്ടതിലു്
(പെണ്ണിനെ)

പളുങ്കു കിണ്ണം കവിളു് - അതു് പറയും പ്രേമപ്പൊരുളു്
പല്ലുകള്‍ നന്മണി മുത്തു് - അവള്‍ തന്‍
പാല്‍ പുഞ്ചിരിയോ - അമൃതു്
(പെണ്ണിനെ)

പൂര്‍ണ്ണചന്ദ്രവദനം - മധുരപ്പൂന്തേനൊഴുകും വചനം
മത്തമതംഗജഗമനം - മര്‍ത്ത്യ മനസ്സിളക്കും ചലനം
ചലനം - ചലനം - ചലനം
(പെണ്ണിനെ)

pĕṇṇinĕndŏraḻagu - yī manniledu് valudu്
pĕṇṇinekkāḽ valudu് - valudu - valudu്
(pĕṇṇinĕ)

talamuḍi karimugil - purigakkŏḍigaḽ manmathavillu്
kaṇṇu് tāmarayidaḽu് - edo kāndaṁ vĕcciṭṭuṇḍadilu്
(pĕṇṇinĕ)

paḽuṅgu kiṇṇaṁ kaviḽu് - adu് paṟayuṁ premappŏruḽu്
pallugaḽ nanmaṇi muttu് - avaḽ tan
pāl puñjiriyo - amṛtu്
(pĕṇṇinĕ)

pūrṇṇasandravadanaṁ - madhurappūndenŏḻuguṁ vasanaṁ
mattamadaṁgajagamanaṁ - marttya manassiḽakkuṁ salanaṁ
salanaṁ - salanaṁ - salanaṁ
(pĕṇṇinĕ)