പെണ്ണല്ലോ നീ....ആണല്ലോ ഞാന്‍
വന്നല്ലോ നീ....ചൊല്ലുന്നൂ ഞാന്‍
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ
പെണ്ണല്ലോ ഞാന്‍...ആണല്ലോ നീ
അറിയുന്നല്ലോ തമ്മില്‍ കാണ്‍കെ..
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ...
എന്തെന്നറിഞ്ഞില്ല കാലങ്ങളായ് നാം
അറിയുന്നതായ് തോന്നുവാന്‍
സദയം നീയേറെ ബഹുമാനം നൽകേ
സന്തോഷസുമമായി ഞാന്‍
ദയവിന്‍ കാര്യം വെടിയാന്‍ നോക്കൂ
അരികില്‍ വന്നു കൈകള്‍ നൽകൂ..
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ...
മനംകൊള്ളും സ്നേഹത്തിന്നർത്ഥം തന്നെ
ഇന്നറിയില്ല എന്നാലും അറിവൂ നിന്നെ
അയ്യോ നാരീ...അരുതേ കടുംകൈ
നിന്റെ വാക്കോ കൊടുങ്കാറ്റായി
ഇതല്ലാ കാലം ചപലരാകാന്‍
ഇതല്ലാ കാലം ജീവന്‍ പോക്കാന്‍...
ബന്ധം നാം തമ്മില്‍ ഇല്ലെങ്കില്‍ പോലും
ഒന്നാക്കുന്നെന്തോ നമ്മെ
ഈ സൌഹൃദത്തിനു പേരെന്തു നല്‍കാന്‍
ഇതു കാര്യം മറ്റൊന്നാകെ
കനവെന്നോതാം കുളിരെന്നോതാം
കരളിന്‍ തുടിപ്പായ് അതിനെ കാണാം..
സ്നേഹം പൂക്കും കാലം ചാരെ
ഈ സ്നേഹം പൂക്കും കാലം ചാരെ....