Pennaale

പെണ്ണാളേ
Work
Year
Language

പെണ്ണാളേ കൊയ്യുക കൊയ്യുക പൊന്നാളേ
നീയും ഞാനും ഒന്നാണ് കയ്യും മെയ്യും ഒന്നാണ്
കൊയ്യും നമ്മള്‍ ഒന്നാകെ ഈ നെല്ലും പൊന്നും ഒന്നാണ്
പെണ്ണാളേ.....

കണ്ണാളേ കെട്ടുക കെട്ടുക കറ്റകളാകേ
കാറ്റും കോളും കൂസാതെ രക്തം നല്‍കും ഒന്നാകേ
ചേറും വേര്‍പ്പും കൂട്ടാണ് നേടും നമ്മളീ മണ്ണാകെ
കണ്ണാളേ....

പാടങ്ങളെല്ലാം കൊയ്തു നാം കൂട്ടി
കാലങ്ങളെല്ലാം കാത്തുനാംനിന്നു
നാളെയീ മണ്ണിന്‍ മേലാളര്‍ നമ്മള്‍
പാടത്തിന്‍ മക്കള്‍ പാരിന്നധിപര്‍

പാവങ്ങളെല്ലാം പടയണിയായി
ചിന്തുന്നു നമ്മള്‍ ചെഞ്ചോരയെന്നും
കൂരയിലെല്ലാം ചെങ്കതിര്‍ തൂകി
നേടും നമ്മളീ മണ്ണും വിണ്ണും

pĕṇṇāḽe kŏyyuga kŏyyuga pŏnnāḽe
nīyuṁ ñānuṁ ŏnnāṇ kayyuṁ mĕyyuṁ ŏnnāṇ
kŏyyuṁ nammaḽ ŏnnāgĕ ī nĕlluṁ pŏnnuṁ ŏnnāṇ
pĕṇṇāḽe.....

kaṇṇāḽe kĕṭṭuga kĕṭṭuga kaṭragaḽāge
kāṭruṁ koḽuṁ kūsādĕ raktaṁ nalguṁ ŏnnāge
seṟuṁ verppuṁ kūṭṭāṇ neḍuṁ nammaḽī maṇṇāgĕ
kaṇṇāḽe....

pāḍaṅṅaḽĕllāṁ kŏydu nāṁ kūṭṭi
kālaṅṅaḽĕllāṁ kāttunāṁninnu
nāḽĕyī maṇṇin melāḽar nammaḽ
pāḍattin makkaḽ pārinnadhibar

pāvaṅṅaḽĕllāṁ paḍayaṇiyāyi
sindunnu nammaḽ sĕñjorayĕnnuṁ
kūrayilĕllāṁ sĕṅgadir tūgi
neḍuṁ nammaḽī maṇṇuṁ viṇṇuṁ