Peeliyelum veesi vaa

പീലിയേഴും വീശി വാ
Year
Language

പീലിയേഴും വീശി വാ..
സ്വരരാഗമാം മയൂരമേ (2)
ആയിരം വര വര്‍ണ്ണങ്ങള്‍ (2)
ആടുമീ ഋതു സന്ധ്യയില്‍
(പീലിയേഴും...)

മാധവം മദനോത്സവം
വാഴുമീ വന വീഥിയില്‍ (2)

പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
തേടൂ നീ ആകാശ ഗംഗകള്‍
(പീലിയേഴും..)

കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം (2)
കേറുന്നൂ ദിന നിശകളിലാശാശതം
പാറുന്നൂ മായാ മയൂരികള്‍
(പീലിയേഴും..)

നീര്‍ക്കടമ്പിന്‍ പൂക്കളാല്‍
അഭിരാമമാം വസന്തമേ
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍ (2)
ഭൂമിയില്‍ പരതുന്നുവോ
( പീലിയേഴും..)

pīliyeḻuṁ vīśi vā..
svararāgamāṁ mayūrame (2)
āyiraṁ vara varṇṇaṅṅaḽ (2)
āḍumī ṛtu sandhyayil
(pīliyeḻuṁ...)

mādhavaṁ madanotsavaṁ
vāḻumī vana vīthiyil (2)

pāḍū nī radi jadiyuḍĕ tāḽaṅṅaḽil
teḍū nī āgāśa gaṁgagaḽ
(pīliyeḻuṁ..)

kāligaṁ kṣaṇa bhaṁguraṁ
jīvidaṁ marubhūjalaṁ (2)
keṟunnū dina niśagaḽilāśāśadaṁ
pāṟunnū māyā mayūrigaḽ
(pīliyeḻuṁ..)

nīrkkaḍambin pūkkaḽāl
abhirāmamāṁ vasandame
ormmagaḽ niḻalāṭṭaṅṅaḽ (2)
bhūmiyil paradunnuvo
( pīliyeḻuṁ..)