Peeliyelum veesi vaa

പീലിയേഴും വീശി വാ
Year
Language

പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ (പീലി)
ആയിരം വര വര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍
(പീലി)

മാധവം മദനോത്സവം
വാഴുമീ വന വീഥിയില്‍ (മാധവം)
പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
തേടൂ നീ ആകാശഗംഗകള്‍ (പാടൂ)
(പീലി)

കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം (കാലികം)
ഏറുന്നു ദിന നിശകളില്‍ ആശാശതം
പാറുന്നു മായാ മയൂരികള്‍ (ഏറുന്നു )
(പീലി)

pīliyeḻuṁ vīśi vā
svararāgamāṁ mayūrame (pīli)
āyiraṁ vara varṇṇaṅṅaḽ
āḍumī ṛtu sandhyayil
(pīli)

mādhavaṁ madanotsavaṁ
vāḻumī vana vīthiyil (mādhavaṁ)
pāḍū nī radi jadiyuḍĕ tāḽaṅṅaḽil
teḍū nī āgāśagaṁgagaḽ (pāḍū)
(pīli)

kāligaṁ kṣaṇa bhaṁguraṁ
jīvidaṁ marubhūjalaṁ (kāligaṁ)
eṟunnu dina niśagaḽil āśāśadaṁ
pāṟunnu māyā mayūrigaḽ (eṟunnu )
(pīli)