മുത്തുമണിച്ചേലില്‍ പൂംപൊന്നുമ്മ
കൊഞ്ചിക്കൊഞ്ചും തേനില്‍ ഈ കുഞ്ഞുമ്മ
പീലിത്തിരുമുടിയുണ്ടേ നീലക്കടലല പോല്‍
രാഗക്കുളിരമൃതുണ്ടേ ഓടക്കുഴല്‍ വിളിയില്‍
കണിയുണരും കാര്‍വര്‍ണ്ണാ
ചിരിമലയിലെയിതളരുളുക വരമായ് നീ
കളിച്ചും ചിരിച്ചും തെന്നിത്തുടിച്ചും കിതച്ചും
നെഞ്ചില്‍ കുശൃതിക്കുറുമ്പുകാട്ട്
മദിച്ചും രസിച്ചും പൊട്ടിത്തരിച്ചും കൊതിച്ചും
മനം മയക്കിയൊരുക്കിപ്പാട്
പൂമ്പുലരിയൊരു തേന്‍ കിളിമൊഴിയില്‍ മൂളി
വെണ്‍ചിറകിലൊരു പൂങ്കതിരുമെല്ലെയാടി
മേലെ മേലെ പീലിക്കാവില്‍ പൂരക്കാലം വന്നേ പോയി
കണിമഞ്ഞുകോര്‍ത്തൊരു മാലചാര്‍ത്താന്‍
പൊന്‍തിടമ്പേ വാ
ആ...................
വാര്‍മുടിയിലൊരു പൂമെടയുമൊരു താരം
പാല്‍ക്കതിരിലൊരു കാറ്റുണരുമൊരു യാമം
നിന്നോടൊപ്പം കാട്ടില്‍ മേയും അമ്പാടിപ്പയ്യായെന്‍ ജന്മം
ഇനിനീവിളമ്പും പാട്ടുഞങ്ങടെ മോക്ഷമാണുണ്ണി