Peeli sundil

പീലി ചുണ്ടില്‍
Year
Language

പീലിച്ചുണ്ടില്‍പൂക്കും സംഗീതം സാന്ദ്രമായ്
മോഹച്ചെപ്പില്‍കാക്കും സിന്ദൂരം സൌമ്യമായ്
പുലര്‍വെയില്‍ പോലെ മനസ്സില്‍..നീ തെളിയുമീ വേളയില്‍
കൊഞ്ചിപ്പറന്നു നെഞ്ചിൽ‌പ്പിടഞ്ഞു പ്രാവുകള്‍..
പീലിച്ചുണ്ടില്‍പൂക്കും സംഗീതം സാന്ദ്രമായ്
മോഹച്ചെപ്പില്‍കാക്കും സിന്ദൂരം സൌമ്യമായ്..

തങ്കക്കിനാവിനുള്ളില്‍ തെളിഞ്ഞ തിങ്കള്‍ക്കടമ്പു പൂക്കവേ
ദൂരെയിരുന്നു പാടുന്ന നിന്റെ രാഗസ്വരങ്ങള്‍ കേൾപ്പൂ ഞാന്‍
വനയമുനാനദിയായ് നിന്‍ കാല്‍ക്കല്‍
വെറുതെ കുതിരാന്‍ മോഹം...
മാരന്‍ തലോടവേ..എന്റെ മെയ്യോടുരുമ്മവേ
കാണാതൊളിക്കും ഞാന്‍ ..എന്റെ കണ്ണീർപ്പളുങ്കുകള്‍
(പീലിച്ചുണ്ടില്‍പൂക്കും....)

ആരും കൊതിച്ചു കാണും നിലാവിന്‍
പൂമല്‍ചിലമ്പു ചാര്‍ത്തി ഞാൻ
മഞ്ഞില്‍നനഞ്ഞ വല്ലീ നികുഞ്ജം
മാമ്പൂ വിരിച്ചു കാത്തു ഞാന്‍
പ്രണയസുധാമയനവനുകുളിക്കാന്‍
പനിനീര്‍ചന്ദനമായ് ഞാൻ..
പാടാന്‍ തുടങ്ങവേ.. മണിവീണാമൃദംഗമായ്
മായാന്‍ തുടങ്ങവേ..വിരിമാറോടമര്‍ന്നു ഞാന്‍ ...
(പീലിച്ചുണ്ടില്‍ പൂക്കും....)

pīliccuṇḍilbūkkuṁ saṁgīdaṁ sāndramāy
mohaccĕppilgākkuṁ sindūraṁ saൌmyamāy
pularvĕyil polĕ manassil..nī tĕḽiyumī veḽayil
kŏñjippaṟannu nĕñjil‌ppiḍaññu prāvugaḽ..
pīliccuṇḍilbūkkuṁ saṁgīdaṁ sāndramāy
mohaccĕppilgākkuṁ sindūraṁ saൌmyamāy..

taṅgakkināvinuḽḽil tĕḽiñña tiṅgaḽkkaḍambu pūkkave
dūrĕyirunnu pāḍunna ninṟĕ rāgasvaraṅṅaḽ keḽppū ñān
vanayamunānadiyāy nin kālkkal
vĕṟudĕ kudirān mohaṁ...
māran daloḍave..ĕnṟĕ mĕyyoḍurummave
kāṇādŏḽikkuṁ ñān ..ĕnṟĕ kaṇṇīrppaḽuṅgugaḽ
(pīliccuṇḍilbūkkuṁ....)

āruṁ kŏdiccu kāṇuṁ nilāvin
pūmalsilambu sārtti ñān
maññilnanañña vallī niguñjaṁ
māmbū viriccu kāttu ñān
praṇayasudhāmayanavanuguḽikkān
paninīrsandanamāy ñān..
pāḍān duḍaṅṅave.. maṇivīṇāmṛdaṁgamāy
māyān duḍaṅṅave..virimāṟoḍamarnnu ñān ...
(pīliccuṇḍil pūkkuṁ....)