Payiccu payicc palla kattunne

പയിച്ചു പയിച്ച് പള്ള കത്തുന്നേ
Language

പയിച്ചു പയിച്ചു പള്ള കത്തുന്നേ
പാത്തിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ
(പയിച്ചു)
പണിയക്കിടാങ്ങക്കു് തിന്മാനില്ലേ കുടിപ്പാനില്ലേ
പണിയക്കൂടോര്‍ക്കെന്നും പട്ടിണിയാണേ
പട്ടിണിയാണേ പട്ടിണിയാണേ
(പയിച്ചു)

നെല്ലു പയിത്തിട്ടു് കൊയ്യുമ്പം തമ്പ്രാന്‍
കല്ലു കടിക്കണ കഞ്ഞി തരുതേ
(നെല്ല് )
നെല്ലു കയിച്ചാല്‍ തല്ലും തമ്പ്രാന്‍
കൊല്ലും തമ്പാന്‍
കൊന്നു കുയിച്ചങ്ങാറ്റില്‍ തായു്ത്തും തമ്പ്രാന്‍
ആറ്റിലും തായു്ത്തും തമ്പ്രാന്‍ (2)
(പയിച്ചു)

കൊയു്ത്തു കയിഞ്ഞിട്ടു ചെല്ലുമ്പോളയ്യോ
മാലൊന്നു മാറ്റാനൊരോലപ്പായില്ലേ
(കൊയു്ത്തു)
മൊട്ടത്തൈയാളു്ക്കു് മാലേം ഇല്ലേ
ചേലേം ഇല്ലേ
മാനം കെട്ടിങ്ങനെ കാലം കയിക്കുന്നയ്യോ
കാലം കയിക്കുന്നയ്യോ (2)
(പയിച്ചു)

payiccu payiccu paḽḽa kattunne
pāttikkaṇḍaṁpaṇi mondikkuṁ tīrunnille
(payiccu)
paṇiyakkiḍāṅṅakku് tinmānille kuḍippānille
paṇiyakkūḍorkkĕnnuṁ paṭṭiṇiyāṇe
paṭṭiṇiyāṇe paṭṭiṇiyāṇe
(payiccu)

nĕllu payittiṭṭu് kŏyyumbaṁ tambrān
kallu kaḍikkaṇa kaññi tarude
(nĕll )
nĕllu kayiccāl talluṁ tambrān
kŏlluṁ tambān
kŏnnu kuyiccaṅṅāṭril tāyu്ttuṁ tambrān
āṭriluṁ tāyu്ttuṁ tambrān (2)
(payiccu)

kŏyu്ttu kayiññiṭṭu sĕllumboḽayyo
mālŏnnu māṭrānŏrolappāyille
(kŏyu്ttu)
mŏṭṭattaiyāḽu്kku് māleṁ ille
seleṁ ille
mānaṁ kĕṭṭiṅṅanĕ kālaṁ kayikkunnayyo
kālaṁ kayikkunnayyo (2)
(payiccu)