Pavilavum muttum

പവിഴവും മുത്തും
Work
Year
Language

പവിഴവും മുത്തും ചൊരിഞ്ഞു
മനസ്സിലെ ദ്വീപില്‍ സ്വപ്നബിന്ദു
പ്രണയത്തിന്‍ ശ്രുതിമീട്ടി വരും സംഗീതമേ
നീയെന്നില്‍ പുതിയൊരു സ്വരം പകരൂ

കരിമുകില്‍ മാനത്തും ദീപമുയര്‍ന്നു
കരിനാഗങ്ങള്‍ പോലെയാടി തിരമുന്നിലാടും
മുഖപടം മാറ്റാതെ....
ആ......
മുഖപടം മാറ്റാതെ സുന്ദരസ്വപ്നങ്ങള്‍
ഹൃദയത്തില്‍ ചൊരിയുന്നു പൊന്നിന്‍ മാലിക

കടമിഴിക്കോണിലും രാഗമുണര്‍ന്നൂ
ഋതുഭാവങ്ങള്‍ താളമിട്ടു ഹൃദയവിപഞ്ചിയില്‍
കരളിലെതീരങ്ങള്‍ ആരെയോ തേടുമ്പോള്‍
മറയല്ലെ ഇനിയും നീ കനവിന്‍ ദീപമേ

paviḻavuṁ muttuṁ sŏriññu
manassilĕ dvībil svapnabindu
praṇayattin śrudimīṭṭi varuṁ saṁgīdame
nīyĕnnil pudiyŏru svaraṁ pagarū

karimugil mānattuṁ dībamuyarnnu
karināgaṅṅaḽ polĕyāḍi tiramunnilāḍuṁ
mukhabaḍaṁ māṭrādĕ....
ā......
mukhabaḍaṁ māṭrādĕ sundarasvapnaṅṅaḽ
hṛdayattil sŏriyunnu pŏnnin māliga

kaḍamiḻikkoṇiluṁ rāgamuṇarnnū
ṛtubhāvaṅṅaḽ tāḽamiṭṭu hṛdayavibañjiyil
karaḽilĕdīraṅṅaḽ ārĕyo teḍumboḽ
maṟayallĕ iniyuṁ nī kanavin dībame