Pavilamallippoovuranni

പവിഴമല്ലിപ്പൂവുറങ്ങി
Year
Language

പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
കരളിലെ മോഹം കവിതയായ് പാടീ
ഓടിയെത്തുന്നു നിലാവും
(പവിഴ...)

മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ
ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ
ഇരുളിലാളും നാളമായ് അലരിടും പ്രതീക്ഷ പോലും
നീയിന്നണയുന്നു നിലാവേ
(പവിഴ...)

പൂജ തീരും മുൻപ് വാടിയ തുളസി പൂങ്കതിരേ
പാട്ടു പാടാം നീയുറങ്ങു ആരീരോ ആരാരിരോ
വിരഹം തീർത്ത പങ്കുരത്തിൻ അഴിയിലേതോ താളമിട്ടു
നീയും പാടുന്നു നിലാവേ
(പവിഴ...)

paviḻamallippūvuṟaṅṅī pagalu pogayāy
karaḽilĕ mohaṁ kavidayāy pāḍī
oḍiyĕttunnu nilāvuṁ
(paviḻa...)

mandahāsaṁ maṟannu poya manassin svapnaṅṅaḽe
sāññuṟaṅṅān neramāy ārīro ārārīro
iruḽilāḽuṁ nāḽamāy alariḍuṁ pradīkṣa poluṁ
nīyinnaṇayunnu nilāve
(paviḻa...)

pūja tīruṁ munp vāḍiya tuḽasi pūṅgadire
pāṭṭu pāḍāṁ nīyuṟaṅṅu ārīro ārāriro
virahaṁ tīrtta paṅgurattin aḻiyiledo tāḽamiṭṭu
nīyuṁ pāḍunnu nilāve
(paviḻa...)