പവനുരുക്കീ പവനുരുക്കീ
പഞ്ചമിരാവൊരു പവനുരുക്കീ
പലപല പണ്ടം പണിതൊരുക്കി
പഞ്ചമിരാവൊരു പവനുരുക്കി
ആഹാ പവനുരുക്കീ പവനുരുക്കീ
പഞ്ചമിരാവൊരു പവനുരുക്കി
വാരി വാരി ദൂരെയെറിഞ്ഞു
പാരിനാകെ സമ്മാനം
പലരും നേടീ സമ്മാനം
വെള്ളിക്കുന്നിനു പൂത്താലി
വെള്ളാരം കുന്നിനു മണിത്താലി
തുള്ളിയോടും കുഞ്ഞോടത്തിനു
പൊന്നിന്‍ കിങ്ങിണി കാലാകെ
മാനത്തുള്ളൊരു മണിമാളികയിലെ
രാജകുമാരിക്കു ലോലാക്ക്
നീലക്കല്ലിന്‍ ലോലാക്ക്
തങ്കം തങ്കം നമുക്കു കിട്ടി
തങ്കം കൊണ്ടൊരു മണിമേട
പാടിയാടി സ്വപ്നം കാണാന്‍
പഞ്ചമി പണിതൊരു മണിമേട
പവനുരുക്കീ...
അഹഹഹഹാ... ഒഹൊഹൊഹൊഹോ... മ്....