Pavanaracceludunnu [F]

പവനരച്ചെഴുതുന്നു [F]
Year
Language

സൂര്യോദയം തങ്ക സൂര്യോദയം
സൂര്യോദയം
ആ..ആ.ആ.ആ..
സാ സാ പാ പാ സാ സാ പാ പാ സാ സാ...
സരിഗമപാ പാ ധ ധ പ മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ
സരിഗമപാ പാ ധ ധ പ മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ

പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം (2)
പകലകം പൊരുളിന്റെ ശ്രീ രാജധാനി
ഹരിത കംബളം നീർത്തി വരവേൽപ്പിനായ്
ഇതിലേ ഇതിലേ വരൂ
സാമഗാന വീണ മീട്ടിയഴകേ
( പവന ... )

സരിഗമപധനിസ സാ സാ
ധനിസരി ധനിസരി സരിസനി ധമപമ
ധനിസരി സസരിസ സരിസനി ധപമപാ
ധനിസരി സനിധപ സനിധപ മഗരിസാ

സരിഗമപധനിസ സാ സാ
ധനിസരി ധനിസരി സരിസനി ധമപമ
ധനിസരി സസരിസ സരിസനി ധപമപാ
ധനിസരി സനിധപ സനിധപ മഗരിസാ

തിരുക്കുറൾ പുകൾ പാടി കിളികുലമിളകുന്നു (2)
ഹൃദയങ്ങൾ തൊഴുകയ്യിൽ ഗായത്രിയുതിരുന്നു (2)
ചിലപ്പതികാരം ചിതറുന്ന വാനിൽ
ഇലകണമേ നിൻ ഭരതവും പാട്ടും (2)
അകലേ അകലേ കൊലു വെച്ചുഴിഞ്ഞു
തൈപിറന്ന പൊങ്കൽ...
(പവന... )

പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോൾ (2)
ഉപനയനം ചെയ്യും ഉഷസ്സിനു കൌമാരം (2)
ജല സാധകം വിൺ ഗംഗയിലാടാൻ
സരിഗമ പോലും സ്വയമുണരുന്നു (2)
പകരൂ പകരൂ പനിനീർ കുടഞ്ഞു
മേഘ ദൂതു തുടരൂ
( പവന.. )

sūryodayaṁ taṅga sūryodayaṁ
sūryodayaṁ
ā..ā.ā.ā..
sā sā pā pā sā sā pā pā sā sā...
sarigamabā pā dha dha pa ma ma pā
dha ni sā sanidhaba sanidhaba magarisā
sarigamabā pā dha dha pa ma ma pā
dha ni sā sanidhaba sanidhaba magarisā

pavanaraccĕḻudunnu kolaṅṅaḽĕnnuṁ
kiḻakkini kolāyilaruṇodayaṁ (2)
pagalagaṁ pŏruḽinṟĕ śrī rājadhāni
harida kaṁbaḽaṁ nīrtti varavelppināy
idile idile varū
sāmagāna vīṇa mīṭṭiyaḻage
( pavana ... )

sarigamabadhanisa sā sā
dhanisari dhanisari sarisani dhamabama
dhanisari sasarisa sarisani dhabamabā
dhanisari sanidhaba sanidhaba magarisā

sarigamabadhanisa sā sā
dhanisari dhanisari sarisani dhamabama
dhanisari sasarisa sarisani dhabamabā
dhanisari sanidhaba sanidhaba magarisā

tirukkuṟaḽ pugaḽ pāḍi kiḽigulamiḽagunnu (2)
hṛdayaṅṅaḽ tŏḻugayyil gāyatriyudirunnu (2)
silappadigāraṁ sidaṟunna vānil
ilagaṇame nin bharadavuṁ pāṭṭuṁ (2)
agale agale kŏlu vĕccuḻiññu
taibiṟanna pŏṅgal...
(pavana... )

puḻayŏru pūṇūlāy malagaḽĕ puṇarumboḽ (2)
ubanayanaṁ sĕyyuṁ uṣassinu kaൌmāraṁ (2)
jala sādhagaṁ viṇ gaṁgayilāḍān
sarigama poluṁ svayamuṇarunnu (2)
pagarū pagarū paninīr kuḍaññu
megha dūdu tuḍarū
( pavana.. )