പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിന്‍ ചിരി തൊട്ടുവിളിച്ചു
ആശാലതികകള്‍ പുഞ്ചിരിച്ചു എന്‍
ആശാലതികകള്‍ പുഞ്ചിരിച്ചു
നീലോല്പല നയനങ്ങളില്‍ ഊറി
നിര്‍മ്മല രാഗ തുഷാരം (൨)
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിൻ ഓടം
ഒ . . .. . . .
(പൗര്‍ണ്ണമി ചന്ദ്രിക .. ..)
പുഷ്പിണിയായ ശതാവരി വള്ളിയില്‍
തല്പമൊരുക്കി തെന്നല്‍ (൨)
ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക
മറ്റൊരു തല്പം തോഴി (൨)
ഒ . . .. .
(പൗര്‍ണ്ണമി ചന്ദ്രിക ..)