Paurnnami tan

പൗർണ്ണമി തൻ
Work
Year
Language

തെയ്യാരേ.... തെയ്യാരേ....
തെയ്യാരേ തെയ്യാരേ തെയ്യാരേ
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി
(പൗർണ്ണമിതൻ....)
കുളിരുതിരും മഞ്ഞലയിൽ മൂളിവരും കാറ്റ് - 2
കുറുമൊഴിയും ചന്ദനവും കൊണ്ടുവരും കാറ്റ് - 2
കുണുങ്ങിവരും കാറ്റലയെ വേളിചെയ്യും നാള്
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി

പോരു പോരു ഈ നീലരാവിൽ പുളകവുമായ്‌ പൂമകളേ നീ - 2
ഈ നിലാവിന്റെ തീരങ്ങളിൽ ഈ വസന്തത്തിൻ പൂപ്പന്തലിൽ
നീ വരൂ പുണരുവാൻ നേരമായ്‌
മേനിയിൽ പടരുവാൻ ദാഹമായ്‌
പൗർണ്ണമിതൻ പാലരുവി
പാടിയാടും കരളിനുള്ളിൽ തേനരുവി...

നിന്നെ കാണാൻ കൊതിച്ചു കൊതിച്ചൊരുനാൾ
നിന്റെ മാരാനും വണ്ടായ്‌ ചമഞ്ഞേനെടി
നീ പൂവായ്‌ വിടർന്നതു കാണുവാനായ്‌
ഞാനീ ലോകം മുഴുവൻ പറന്നേനെടി
ഞാൻ പറന്നേനെടി
നീലത്തേൻവണ്ടായ്‌ നീ പാടിവന്ന നേരം
ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു
(പൗർണ്ണമിതൻ.....)

അകാശം കണ്ടു നിന്നു അരളിപ്പൂ കണ്ണടച്ചു
അഴകേ നാം ഒന്നായലിഞ്ഞു
അഴകേ നാം ഒന്നായലിഞ്ഞു....ഓ ഓ ഓ.....
നീ എനിക്കായി ഞാൻ നിനക്കായി
ഈ സുന്ദരരാത്രി നമുക്കായി
(പൗർണ്ണമിതൻ.....)

tĕyyāre.... tĕyyāre....
tĕyyāre tĕyyāre tĕyyāre
paurṇṇamidan pālaruvi
pāḍiyāḍuṁ karaḽinuḽḽil tenaruvi
(paurṇṇamidan....)
kuḽirudiruṁ maññalayil mūḽivaruṁ kāṭr - 2
kuṟumŏḻiyuṁ sandanavuṁ kŏṇḍuvaruṁ kāṭr - 2
kuṇuṅṅivaruṁ kāṭralayĕ veḽisĕyyuṁ nāḽ
paurṇṇamidan pālaruvi
pāḍiyāḍuṁ karaḽinuḽḽil tenaruvi

poru poru ī nīlarāvil puḽagavumāy‌ pūmagaḽe nī - 2
ī nilāvinṟĕ tīraṅṅaḽil ī vasandattin pūppandalil
nī varū puṇaruvān neramāy‌
meniyil paḍaruvān dāhamāy‌
paurṇṇamidan pālaruvi
pāḍiyāḍuṁ karaḽinuḽḽil tenaruvi...

ninnĕ kāṇān kŏdiccu kŏdiccŏrunāḽ
ninṟĕ mārānuṁ vaṇḍāy‌ samaññenĕḍi
nī pūvāy‌ viḍarnnadu kāṇuvānāy‌
ñānī logaṁ muḻuvan paṟannenĕḍi
ñān paṟannenĕḍi
nīlattenvaṇḍāy‌ nī pāḍivanna neraṁ
ñān dālavanattil maṟaññu ninnu
(paurṇṇamidan.....)

agāśaṁ kaṇḍu ninnu araḽippū kaṇṇaḍaccu
aḻage nāṁ ŏnnāyaliññu
aḻage nāṁ ŏnnāyaliññu....o o o.....
nī ĕnikkāyi ñān ninakkāyi
ī sundararātri namukkāyi
(paurṇṇamidan.....)