Paurnami raavil

പൗര്‍ണമി രാവില്‍
Year
Language

പൌർണ്ണമിരാവിന്‍ പൂവനിയില്‍
അഞ്ചിതള്‍പ്പൂക്കള്‍ വിരിയുമ്പോള്‍
പൂനിലാവാല്‍ പാതിരാത്തിങ്കൾ
പൂവണിമഞ്ചമൊരുക്കും
നിന്നെ ഞാന്‍ പാരിജാതപ്പൂവായ് മാറ്റും
പൌർണ്ണമിരാവിന്‍ പൂവനിയില്‍ ...........

വെണ്ണക്കല്‍പ്പടവത്തു്...വിണ്ണിലെ കടവത്തു്
മുല്ലപ്പൂന്തോണിയടുത്തല്ലോ.......
വെള്ളിക്കൊലുസ്സിട്ടു് വെള്ളോട്ടുവളയിട്ടു്
ഇന്നെന്തേ പെണ്ണേ നീ വന്നില്ലാ ...
എന്തെന്നറിവീല....കണ്ട കിനാവില്‍ ഞാന്‍
എന്തേ മറന്നങ്ങിരുന്നുപോയി......
നിന്നെയും ധ്യാനിച്ചിരുന്നു പോയി
പൌർണ്ണമിരാവിന്‍ പൂവനിയില്‍ ...........

നല്ല ഞൊറിയിട്ടു ചേലയുടുത്തിട്ടും
നെയ്യാമ്പല്‍പ്പൂവൊന്നു ചൂടിയിട്ടും
തോടയും കാപ്പും അണിഞ്ഞിട്ടും പോരല്ലോ
വേറെന്തണിയേണം നീ ചൊല്ലൂ
നെറ്റിയില്‍ ചന്ദനപ്പൊട്ടും മുടിത്തുമ്പില്‍
കൃഷ്ണതുളസിക്കതിരും പോരും
നീ മുഗ്ദ്ധസൌന്ദര്യമല്ലയോ.....
(പൌർണ്ണമിരാവിന്‍ .....)

paൌrṇṇamirāvin pūvaniyil
añjidaḽppūkkaḽ viriyumboḽ
pūnilāvāl pādirāttiṅgaḽ
pūvaṇimañjamŏrukkuṁ
ninnĕ ñān pārijādappūvāy māṭruṁ
paൌrṇṇamirāvin pūvaniyil ...........

vĕṇṇakkalppaḍavattu്...viṇṇilĕ kaḍavattu്
mullappūndoṇiyaḍuttallo.......
vĕḽḽikkŏlussiṭṭu് vĕḽḽoṭṭuvaḽayiṭṭu്
innĕnde pĕṇṇe nī vannillā ...
ĕndĕnnaṟivīla....kaṇḍa kināvil ñān
ĕnde maṟannaṅṅirunnuboyi......
ninnĕyuṁ dhyāniccirunnu poyi
paൌrṇṇamirāvin pūvaniyil ...........

nalla ñŏṟiyiṭṭu selayuḍuttiṭṭuṁ
nĕyyāmbalppūvŏnnu sūḍiyiṭṭuṁ
toḍayuṁ kāppuṁ aṇiññiṭṭuṁ porallo
veṟĕndaṇiyeṇaṁ nī sŏllū
nĕṭriyil sandanappŏṭṭuṁ muḍittumbil
kṛṣṇaduḽasikkadiruṁ poruṁ
nī mugddhasaൌndaryamallayo.....
(paൌrṇṇamirāvin .....)