Pattu paisaaykkoru

പത്തു പൈസായ്ക്കൊരു
Year
Language

പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി ഒന്നു
തൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി
മനസ്സുകനിഞ്ഞൊന്നു വാങ്ങിക്കണേ ഇത്
വയറിലെ വീണതന്‍ വിളിയാണേ

ഏഴുസ്വരങ്ങളും ഒരു തന്ത്രിയില്‍
എല്ലാ സ്വപ്നവും ഒരു രാഗത്തില്‍
ചിലമ്പില്ലാതാടുന്ന മോഹമാണേ ഇത്
ചിരിക്കാന്‍ കൊതിക്കുന്ന കരച്ചിലാണേ
കളിവീണ എന്റെ കളിവീണാ

ഏതു വികാരവുമൊരു ശ്രുതിയില്‍
എല്ലാ ചിന്തയും ഒരു താളത്തില്‍
കളിപ്പാട്ടം മാത്രമായ് കാണരുതേ ഇത്
തളിര്‍ക്കാന്‍ കൊതിയ്ക്കുന്ന ഹൃദയമാണേ
കളിവീണ എന്റെ കളിവീണാ

pattubaisāykkŏru pāṭṭubĕṭṭi ŏnnu
tŏṭṭāl tuḽumbunna vīṇakkuṭṭi
manassuganiññŏnnu vāṅṅikkaṇe it
vayaṟilĕ vīṇadan viḽiyāṇe

eḻusvaraṅṅaḽuṁ ŏru tandriyil
ĕllā svapnavuṁ ŏru rāgattil
silambillādāḍunna mohamāṇe it
sirikkān kŏdikkunna karaccilāṇe
kaḽivīṇa ĕnṟĕ kaḽivīṇā

edu vigāravumŏru śrudiyil
ĕllā sindayuṁ ŏru tāḽattil
kaḽippāṭṭaṁ mātramāy kāṇarude it
taḽirkkān kŏdiykkunna hṛdayamāṇe
kaḽivīṇa ĕnṟĕ kaḽivīṇā