Paṟayoo nin [M]

പറയൂ നിൻ [M]
Work
Year
Language

പറയൂ നിന്‍ ഹംസഗാനം പാടി
പോവുന്നതെങ്ങോ നീ...
ഒടുവില്‍ പാഴ്‌മണ്ണില്‍ വീഴാന്‍ മാത്രം
ഈ സ്നേഹബന്ധങ്ങള്‍...
മൃതി ചാര്‍ത്തും ചുംബനത്താല്‍ മൂകമാം നാദം
സ്മൃതി മീട്ടും മണ്‍‌വിപഞ്ചിയിലിന്നുയിര്‍ക്കുന്നു

സാന്ധ്യസൗവ്വര്‍ണ്ണകാന്തി നീരാടുമീയാഴില്‍
താന്തനായ് ദീനപാന്ഥനാം സൂര്യനും താണുവോ
കണ്ണീര്‍ വാര്‍ത്തുനില്‍ക്കും മണ്ണിന്‍ സ്നേഹതാപം
മഞ്ഞില്‍ കണ്ണുചിമ്മും മന്ദാരങ്ങളായി
ഇരുളിന്‍ ഗുഹാമുഖത്തില്‍ ഇനിയും പ്രഭാതമെത്തും
ജനിയോ മൃതിയോ നേടുന്നാരൊടുവില്‍

യാത്രയോതുന്ന വാക്കൊരേ തേങ്ങലായ് മാഞ്ഞുവോ
താഴ്ത്തിടും ദീപനാളമായ് നേര്‍ത്തു വിണ്‍‌തിങ്കളും
കാറ്റോ തൊട്ടിലാട്ടും പാട്ടോ സ്നേഹലോലം
ഓമല്‍ത്തിങ്കളിന്നായ് പാടും പക്ഷിയേതോ
നിറയും നിലാക്കുടംപോല്‍ വളരൂ കുരുന്നുപൂവേ
ജനിയോ മൃതിയോ നേടുന്നിനിയൊടുവില്‍
(പറയൂ)

paṟayū nin haṁsagānaṁ pāḍi
povunnadĕṅṅo nī...
ŏḍuvil pāḻ‌maṇṇil vīḻān mātraṁ
ī snehabandhaṅṅaḽ...
mṛti sārttuṁ suṁbanattāl mūgamāṁ nādaṁ
smṛti mīṭṭuṁ maṇ‌vibañjiyilinnuyirkkunnu

sāndhyasauvvarṇṇagāndi nīrāḍumīyāḻil
tāndanāy dīnabāndhanāṁ sūryanuṁ tāṇuvo
kaṇṇīr vārttunilkkuṁ maṇṇin snehadābaṁ
maññil kaṇṇusimmuṁ mandāraṅṅaḽāyi
iruḽin guhāmukhattil iniyuṁ prabhādamĕttuṁ
janiyo mṛtiyo neḍunnārŏḍuvil

yātrayodunna vākkŏre teṅṅalāy māññuvo
tāḻttiḍuṁ dībanāḽamāy nerttu viṇ‌tiṅgaḽuṁ
kāṭro tŏṭṭilāṭṭuṁ pāṭṭo snehalolaṁ
omalttiṅgaḽinnāy pāḍuṁ pakṣiyedo
niṟayuṁ nilākkuḍaṁpol vaḽarū kurunnubūve
janiyo mṛtiyo neḍunniniyŏḍuvil
(paṟayū)