പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ - ശ്ശ് ..
ഇരുചെവി മറുചെവിയറിയാതേ
ഇരവിന്‍ താരകളറിയാതേ
പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ
മുകളിലിരിക്കും ചന്ദ്രനറിഞ്ഞാല്‍
മുകിലുകളോടാ കഥ പറയും
കൂട്ടിലിരിക്കും രാക്കിളി കേട്ടാല്‍
നാട്ടില്‍ മുഴുക്കെ പാട്ടാകും
പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ
പണ്ടൊരു നാളില്‍ പഞ്ചമിരാവില്‍
മിന്നല്‍കണക്കൊരു മണിമാരന്‍
പൊന്നിന്‍ പൂട്ടു പൊളിച്ചുകടന്നീ
കന്നിപ്പെണ്ണിന്‍ കരളറയില്‍
പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ