Paṟayaan vayyallo

പറയാന്‍ വയ്യല്ലോ
Year
Language

പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
വെന്തുരുകും നിന്‍ കരളിന്നുള്ളില്‍ (2)
പൊന്തിവരുന്ന വികാരം വെളിയില്‍
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ

തളര്‍ന്നുവീഴും പൊന്മകന്‍ ഇവനെ താങ്ങാന്‍ വയ്യല്ലോ (2)
കയ്യില്‍ തഴുകാന്‍ വയ്യല്ലോ
ജനനി പറയാന്‍ വയ്യല്ലോ

താരാട്ടു പാടിയുറക്കാന്‍ ദാഹം
മാറോടുചേര്‍ത്തു പിടിക്കാന്‍ മോഹം (2)
എല്ലാം വിഫലം എന്തിനു ദു:ര്‍വിധി
കൊല്ലാക്കൊലയിത് ചെയ്യുന്നു (2)
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ

paṟayān vayyallo janani pāḍān vayyallo
vĕnduruguṁ nin karaḽinnuḽḽil (2)
pŏndivarunna vigāraṁ vĕḽiyil
paṟayān vayyallo janani pāḍān vayyallo

taḽarnnuvīḻuṁ pŏnmagan ivanĕ tāṅṅān vayyallo (2)
kayyil taḻugān vayyallo
janani paṟayān vayyallo

tārāṭṭu pāḍiyuṟakkān dāhaṁ
māṟoḍuserttu piḍikkān mohaṁ (2)
ĕllāṁ viphalaṁ ĕndinu du:rvidhi
kŏllākkŏlayit sĕyyunnu (2)
paṟayān vayyallo janani pāḍān vayyallo