Paravagalaay

പറവകളായ്
Year
Language

പറവകളായ് പിറന്നിരുന്നെങ്കില്‍
ചിറകുരുമ്മി ചിറകുരുമ്മി
പറന്നേനെ നമ്മള്‍ പറന്നേനെ
പറവകളായ്....

വിണ്ണിലെ പൈങ്കിളി വന്നിരുന്നാടുന്ന
വള്ളിക്കുടിലുകളില്‍
ഇളം കാറ്റും കൊണ്ട് പനനൊങ്കും തിന്ന്
തളിരും ചൂടിയൊരുങ്ങിയേനെ
നമ്മളൊരുങ്ങിയേനെ

പഞ്ചമിചന്ദ്രിക പൊന്നാട ഞൊറിയുന്ന
പമ്പാ തടങ്ങളില്‍
ഇളം പുല്‍മെത്തയില്‍ വെളുപ്പാങ്കാലത്ത്
പുളകം ചാര്‍ത്തിയുറങ്ങിയേനെ
നമ്മള്‍ ഉറങ്ങിയേനെ

ചന്ദനത്തൊട്ടിലില്‍ ചാഞ്ചക്കം തൊട്ടിലില്‍
പൊന്നോണ രാത്രികളില്‍
കൊഞ്ചും മൊഴിയെ കടിഞ്ഞൂല്‍ക്കിളിയെ
പഞ്ചമം പാടിയുറക്കിയേനെ
നമ്മളുറക്കിയേനെ

paṟavagaḽāy piṟannirunnĕṅgil
siṟagurummi siṟagurummi
paṟannenĕ nammaḽ paṟannenĕ
paṟavagaḽāy....

viṇṇilĕ paiṅgiḽi vannirunnāḍunna
vaḽḽikkuḍilugaḽil
iḽaṁ kāṭruṁ kŏṇḍ pananŏṅguṁ tinn
taḽiruṁ sūḍiyŏruṅṅiyenĕ
nammaḽŏruṅṅiyenĕ

pañjamisandriga pŏnnāḍa ñŏṟiyunna
pambā taḍaṅṅaḽil
iḽaṁ pulmĕttayil vĕḽuppāṅgālatt
puḽagaṁ sārttiyuṟaṅṅiyenĕ
nammaḽ uṟaṅṅiyenĕ

sandanattŏṭṭilil sāñjakkaṁ tŏṭṭilil
pŏnnoṇa rātrigaḽil
kŏñjuṁ mŏḻiyĕ kaḍiññūlkkiḽiyĕ
pañjamaṁ pāḍiyuṟakkiyenĕ
nammaḽuṟakkiyenĕ