Paravagal inapparavagal

പറവകൾ ഇണപ്പറവകൾ
Year
Language

ആ..ആ...ആ...
പറവകള്‍ ഇണപ്പറവകള്‍.....
പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍
പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍
പറവകള്‍ ഇണപ്പറവകള്‍....

ഇന്നലെ ദുഃഖത്തിന്‍ കഥ പറഞ്ഞു
ഇന്നു നാം സ്വര്‍ഗ്ഗത്തില്‍ കൂടു വെച്ചു
(ഇന്നലെ ദുഃഖത്തിന്‍....)
കൊഴിഞ്ഞ ദിനങ്ങളെ വിസ്മരിക്കാം....
അടഞ്ഞ ലഹരിയില്‍ വിശ്രമിക്കാം..
വിശ്രമിക്കാം...

പറവകള്‍ ഇണപ്പറവകള്‍.....

പൂമാല ചാര്‍ത്തുന്നു രാഗവാടി
നൂപുരം ചാര്‍ത്തുന്നു മോഹവാടി
(പൂമാല.....)
നിറഞ്ഞ നിര്‍വൃതി തേന്‍കുടങ്ങള്‍...
നമുക്കു മാത്രമായ് തുളുമ്പിടുന്നു...
തുളുമ്പിടുന്നു....

പറവകള്‍ ഇണപ്പറവകള്‍ നമ്മളും ഇണപ്പറവകള്‍
പ്രേമവാനവീഥികളില്‍ പറക്കും വെള്ളിപ്പറവകള്‍
പറവകള്‍ ഇണപ്പറവകള്‍....

ā..ā...ā...
paṟavagaḽ iṇappaṟavagaḽ.....
paṟavagaḽ iṇappaṟavagaḽ nammaḽuṁ iṇappaṟavagaḽ
premavānavīthigaḽil paṟakkuṁ vĕḽḽippaṟavagaḽ
paṟavagaḽ iṇappaṟavagaḽ....

innalĕ duḥkhattin katha paṟaññu
innu nāṁ svarggattil kūḍu vĕccu
(innalĕ duḥkhattin....)
kŏḻiñña dinaṅṅaḽĕ vismarikkāṁ....
aḍañña lahariyil viśramikkāṁ..
viśramikkāṁ...

paṟavagaḽ iṇappaṟavagaḽ.....

pūmāla sārttunnu rāgavāḍi
nūburaṁ sārttunnu mohavāḍi
(pūmāla.....)
niṟañña nirvṛti tenkuḍaṅṅaḽ...
namukku mātramāy tuḽumbiḍunnu...
tuḽumbiḍunnu....

paṟavagaḽ iṇappaṟavagaḽ nammaḽuṁ iṇappaṟavagaḽ
premavānavīthigaḽil paṟakkuṁ vĕḽḽippaṟavagaḽ
paṟavagaḽ iṇappaṟavagaḽ....