പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം! (പരശുരാമന്‍)
പറയിപെറ്റ പന്തിരുകുലമിവിടെ വളര്‍ന്നു
നിറകതിരും നിലവിളക്കുമിവിടെ വിടര്‍ന്നു
മുത്തുമുലക്കച്ച കെട്ടി, കൂന്തലില്‍ പൂ തിരുകി
നൃത്തമാടി വളര്‍ന്നതാണീ മലയാളം!
തുള്ളല്‍കഥ പാടി, കഥകളിപദമാടി,മാമാങ്കമാടി
പുതിയ പുതിയ പൊന്‍പുലരികളിവിടെയുണര്‍ന്നു,
കതിരു കൊയ്ത പൊന്നരിവാളിവിടെയുയര്‍ന്നു,
പൂമിഴികളിലഞ്ഞനമെഴുതി പൊന്നേലസ്സരയില്‍ കെട്ടി
ഭൂമിക്കു കണിവക്കും ഈ മലയാളം , എന്നുമീ മലയാളം (പരശുരാമന്‍)
paraśurāman maḻuvĕṟiññu neḍiyadalla
tiragaḽ vannu tirumulkkāḻsa nalgiyadalla
mayilāḍuṁ malagaḽuṁ pĕriyāṟuṁ sakhigaḽuṁ
māvelippāṭṭu pāḍumī malayāḽaṁ! (paraśurāman)
paṟayibĕṭra pandirugulamiviḍĕ vaḽarnnu
niṟagadiruṁ nilaviḽakkumiviḍĕ viḍarnnu
muttumulakkacca kĕṭṭi, kūndalil pū tirugi
nṛttamāḍi vaḽarnnadāṇī malayāḽaṁ!
tuḽḽalgatha pāḍi, kathagaḽibadamāḍi,māmāṅgamāḍi
pudiya pudiya pŏnpularigaḽiviḍĕyuṇarnnu,
kadiru kŏyda pŏnnarivāḽiviḍĕyuyarnnu,
pūmiḻigaḽilaññanamĕḻudi pŏnnelassarayil kĕṭṭi
bhūmikku kaṇivakkuṁ ī malayāḽaṁ , ĕnnumī malayāḽaṁ (paraśurāman)