ഹാ...
പരശുരാമഭൂമീ - ജയ
കേരളാംബജനനി
പ്രകൃതിദേവതാപുതുമ
വിതറുമാ മനോഭിരാമ
വിഭവകോടിചൂടിരമാ - വാസാസുകൃത
പനസചൂതകേരതരുനികര
വിലസിതാ - നിരുപമമഹിതാ
(പരശുരാമ)
റോസാ ജാതിജൗവ്വന്തിസൂനപൂരിതസുരഭിലാ
ദോഷഹീനസസ്യാദിജാതിയാലതുലവിമലാ
ഹാ...
അമരനാടുപോലെന്‍നാടു്
മഹിമ നേടും മലനാടു്
അരിയകേരളം മാവേലി അരചനാണ്ട മലയാളം
മാമരംതന്‍ തൂമരന്ദം തൂകും കായു്കനി
മരതകപ്പുല്‍പ്പരവതാനിയണിയും പൂവനി
പാട്ടുപാടിപ്പാഞ്ഞൊഴുകും കാനനതടിനീ
പാടമാകെപ്പാര്‍ക്കിലാഹാ നിറയെ നെന്മണി
ഹാ..
(പരശുരാമ)
hā...
paraśurāmabhūmī - jaya
keraḽāṁbajanani
prakṛtidevadābuduma
vidaṟumā manobhirāma
vibhavagoḍisūḍiramā - vāsāsukṛta
panasasūdageradarunigara
vilasidā - nirubamamahidā
(paraśurāma)
ṟosā jādijauvvandisūnabūridasurabhilā
doṣahīnasasyādijādiyāladulavimalā
hā...
amaranāḍubolĕnnāḍu്
mahima neḍuṁ malanāḍu്
ariyageraḽaṁ māveli arasanāṇḍa malayāḽaṁ
māmaraṁtan dūmarandaṁ tūguṁ kāyu്kani
maradagappulpparavadāniyaṇiyuṁ pūvani
pāṭṭubāḍippāññŏḻuguṁ kānanadaḍinī
pāḍamāgĕppārkkilāhā niṟayĕ nĕnmaṇi
hā..
(paraśurāma)